ടി ഒ സൂരജ് 500 വര്‍ഷം പഴക്കമുള്ള കോട്ട സ്വകാര്യവ്യക്തിക്ക് മറിച്ചുവിറ്റതായി പരാതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത് സസ്‌പെന്റ് ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ 500 വര്‍ഷം പഴക്കമുള്ള കാസര്‍കോട്ട് കോട്ട സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റതായി റിപ്പോര്‍ട്ട്. ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കേയാണ് സംഭവം.
പുരാവസതു വകുപ്പിന്റെ കോട്ടയാണ് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റത്. സര്‍ക്കാര്‍ ഉടമസ്ഥതതയില്‍ ഉള്ളതെന്ന് ഹൈക്കോടതിയും കോഴിക്കോട് അപ്പലേറ്റ് അഥോറിറ്റിയും അംഗീകരിച്ച 5.41 ഏക്കര്‍ ഭൂമിയാണ് ടി ഒ സൂരജ് സ്വകാര്യവ്യക്തികള്‍ക്ക് വിറ്റത്. സൂരജ് ലാന്‍ഡ് റെവന്യൂ കമ്മീഷണറായിരിക്കേ 2013 ജനുവരി 25ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് കാസര്‍കോട്ടെ കോട്ട മൂന്ന് സ്വകാര്യ വ്യക്തികള്‍ക്കാണ് വിറ്റത്. ഭൂമാഫിയക്ക് വേണ്ടി സൂരജ് നിയമവിരുദ്ധമായി ഇടപെട്ടുവെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമി അളന്നു തിട്ടപ്പെടുത്താനായി ശ്രമം നടന്നപ്പോഴാണ് കോട്ട വിറ്റ വിവരം പുറംലോകം അറിയുന്നത്.
500 വര്‍ഷം പഴക്കമുള്ളതാണ് കാസര്‍കോഡ് കോട്ട. കാസര്‍കോഡ് ജില്ലയില്‍ 5.41 ഏക്കര്‍ സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ ചില ഭാഗങ്ങളെല്ലാം നിയമ വിരുദ്ധമായി കയ്യേറ്റം ചെയ്തുവെന്നും പുരാവസ്തുവിന്റെ പ്രവര്‍ത്തനങ്ങളെ തടയുന്നുവെന്നും റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചു.
കോട്ടനിര്‍മ്മിച്ചവരുടെ പിന്മുറക്കാര്‍ എന്നനിലയില്‍ 1903 മുതല്‍ ഗണയ്യ എന്നയാള്‍ക്ക് പരമ്പരയായി കൈമാറാമെന്നും വില്‍ക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയിന്മേല്‍ സ്ഥലം ഗ്രൗണ്ട് വാടകയ്ക്ക് നല്‍കി.
1973ല്‍ പരമ്പരയില്‍പ്പെട്ട അമ്മു പൂജാരിക്ക് അപേക്ഷപ്രകാരം കാസര്‍കോട് ലാന്‍ഡ് ട്രിബ്യൂണല്‍ ജന്മാവകാശം പതിച്ചു നല്‍കി. ഇതിനെതിരെ രമേശ്‌റാവു എന്ന പിന്മുറക്കാരന്‍ കോഴിക്കോട് അപ്പലറ്റ് അഥോറിറ്റിയില്‍ പരാതി നല്‍കി. സ്ഥലം സര്‍ക്കാര്‍ ഉടമസ്ഥയിലാണെന്ന് രമേശ് റാവുവിന്റെ വാദം അംഗീകരിച്ച് 1974 ജൂലൈ 25ന് അപ്പലേറ്റ് അഥോറിറ്റി വിധി പ്രസ്താവിച്ചു.
1978ല്‍ അപ്പലറ്റ് അഥോറിറ്റിയുടെ വിധിക്കെതിരെ കാസര്‍കോട് സബ്‌കോടതിയില്‍ അമ്മു പൂജാരിയുടെ അനന്തരാവകാശികള്‍ അന്യായം സമര്‍പ്പിച്ചു.സര്‍ക്കാര്‍ സ്ഥലമാണെന്ന വിധി 1994 ഒക്ടോബര്‍ 31ന് സബ്‌കോടതിയും പിന്നാലെ ജില്ലാകോടതിയും ശരിവച്ചു. ഹൈക്കോടതിയില്‍ എത്തിയ അപ്പീലില്‍ കാസര്‍കോട് കോട്ട സര്‍ക്കാര്‍ സ്ഥലമാണെന്ന് ഊട്ടിയുറപ്പിച്ച് വിധിയായി.
ഈ ഭൂമിയില്‍ നികുതിയൊടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009 ഓഗസ്റ്റ് 17ന് പരമ്പരാംഗം ചന്ദ്രവാര്‍ക്കര്‍ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ സ്വീകരിക്കുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. 2009 ഓഗസ്റ്റ് 19ന് ഇയാളില്‍ നിന്ന് വര്‍ഷങ്ങളുടെ നികുതി സ്വീകരിച്ച ശേഷം ആഴ്ചകള്‍ക്കുള്ളില്‍ അശ്വിന്‍ ജി ചന്ദ്രവാര്‍ക്കര്‍ കാസര്‍കോട് കോട്ട സജി സെബാസ്റ്റ്യന്‍, കൃഷ്ണന്‍നായര്‍, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ക്ക് വില്‍ക്കുകയായിരുന്നു.
ഈ സമയത്ത് കഥയറിയാതെ പുരാവസ്തു വകുപ്പ് രംഗത്തിറങ്ങി. പുരാവസ്തു വകുപ്പ് കോട്ടയില്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സ്ഥലമുടമകള്‍ എതിര്‍ത്തു. സ്ഥലം സര്‍ക്കാരിന്റേതാണെന്ന് കളക്ടര്‍ ആനന്ദ് സിങ് ഉത്തരവിറക്കി. ഉത്തരവിനെതിരെ സജി സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയില്‍ 2013 ജനുവരി 25ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് കളക്ടറുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വില്‍പ്പന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























