സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്ന് മേജര്‍ രവി

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്ന്് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. സമുദായ നേതാവെന്ന നിലയില്‍ അയാളെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സുകുമാരന്‍ നായര്‍. അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കും. മനുഷ്യത്വത്തെ മാറ്റി നിര്‍ത്തിയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനം എന്നും മേജര്‍ രവി പറഞ്ഞു.
പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ചലച്ചിത്ര താരവും ബി.ജെ.പി അനുഭാവിയുമായ നടന്‍ സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ ഇറക്കിവിടുകയായിരുന്നു. വളരെ ശക്തമായ വാക്കുകളോടെയാണ് സുരേഷ് ഗോപിയോട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. നിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല, എന്താ നിങ്ങള്‍ കരുതിയത്, വഴിയേ പോകുന്ന എല്ലാവര്‍ക്കും കേറി നിരങ്ങാമെന്ന സ്ഥലമാണോ ഇതെന്ന്.
കേട്ട പാതി കേള്‍ക്കാത്ത പാതി അപമാനിതനായി സുരേഷ് ഗോപി പുറത്തേക്ക് പോയി. സുരേഷ് ഗോപി എന്‍.എസ്.എസിന്റെ ബന്ധുവല്ലെന്നും പ്രതിനിധി സമ്മേളനത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയത് ശരിയായില്ലെന്നാണ് സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയോട് തുറന്നടിച്ചത്. ഞാന്‍ നായരെന്ന് അഭിമാനിക്കുന്ന ആരും ചെയ്യാത്ത പ്രവൃത്തിയാണ് സുരേഷ് ഗോപി ഇപ്പോള്‍ കാട്ടിയത്. അഹങ്കാരം ഒരിക്കലും എന്‍.എസ്.എസ് അംഗീകരിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























