സുരേഷ് ഗോപി വന്നത് എന്‍.എസ്.എസ് ബി.ജെ.പിക്കൊപ്പമെന്ന് വരുത്തിതീര്‍ക്കാനാണെന്ന് സുകുമാരന്‍ നായര്‍

സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നത് ഷൈന്‍ ചെയ്യാനെന്ന് എന്‍.എസ്.എസ് ജനറല്‍ സക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. അരുവിക്കര ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാലിനൊപ്പമാണ് എന്‍.എസ്.എസ് എന്ന് വരുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് അച്യുതാനന്ദന്‍ ടി.പിയുടെ ഭാര്യ കെ.കെ രമയെ സന്ദര്‍ശിച്ചത് പോലെയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
അനേകായിരം സമുദായാംഗങ്ങളുടെ അധ്വാനത്താലാണ് എന്‍.എസ്.എസ് പടുത്തുയര്‍ത്തിയത്. ഇതിനെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ വേദിയാക്കാന്‍ പറ്റില്ല. സമസ്ത നായര്‍ സമാജത്തിന്റെ പിന്തുണയുള്ള രാജഗോപാലിന് എന്‍.എസ്.എസിന്റെ പിന്തുണ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇനി ദൃശ്യമാധ്യമങ്ങളെ കാണില്‌ളെന്നും അവര്‍ എന്‍.എസ്.എസിന് ഗുണം ചെയ്തില്‌ളെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വളരെ ശക്തമായ വാക്കുകളോടെയാണ് സുരേഷ് ഗോപിയോട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.
നിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല, എന്താ നിങ്ങള്‍ കരുതിയത്, വഴിയേ പോകുന്ന എല്ലാവര്‍ക്കും കേറി നിരങ്ങാമെന്ന സ്ഥലമാണോ ഇതെന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി അപമാനിതനായി സുരേഷ് ഗോപി പുറത്തേക്ക് പോയി. സുരേഷ് ഗോപി എന്‍.എസ്.എസിന്റെ ബന്ധുവല്ലെന്നും പ്രതിനിധി സമ്മേളനത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയത് ശരിയായില്ലെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ തുറന്നടിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























