Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

'വാട്സ് ആപ്പില്‍ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂള്‍ സച്ചിതാനന്ദന്റെ കയ്യിലുണ്ട്,അതദ്ദേഹം എഫ് ബി യില്‍ പോസ്റ്റ് ചെയ്താല്‍ അതോടെ കേന്ദ്ര സര്‍ക്കാര്‍ വീഴും'; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് ജി വാര്യര്‍

09 MAY 2021 07:50 PM IST
മലയാളി വാര്‍ത്ത

ഇന്നലെയാണ് നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന ആരോപണവുമായി കവി കെ സച്ചിദാനന്ദന്‍ രംഗത്ത് വന്നത്. എന്നാല്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് ഫേസ്ബുക്ക് നല്‍കുന്ന വിശദീകരണം.

അതേ സമയം സച്ചിദാനന്ദന്റെ പോസ്റ്റ് കണ്ട് ഭയന്ന് വിറച്ച്‌ മോദി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന സഖാക്കളുടെ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

മിനിഞ്ഞാന്ന് പുലര്‍ച്ചെ മൂന്നര മണിക്ക് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന്‍്റെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം നടന്നു . പങ്കെടുത്തവര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് , ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.

പുലര്‍ച്ചെ പ്രധാനമന്ത്രി വിളിച്ച അടിയന്തര സ്വഭാവത്തിലുള്ള യോഗമായിരുന്നതിനാല്‍ എല്ലാവരുടെയും മുഖത്ത് ആകാംക്ഷയും സമ്മര്‍ദ്ദവും ദൃശ്യമായിരുന്നു.

'ഡോവല്‍ സാബ് , താങ്കള്‍ തന്നെ വിശദീകരിക്കൂ ' പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
തന്റെ കസേരയില്‍ നിന്ന് എണീറ്റ ഡോവല്‍ പ്രൊജക്ടറിന് അടുത്തേക്ക് നടന്നു . പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി .

' അല്‍പ്പ നേരം മുമ്ബ് മൊസാദില്‍ നിന്നും കിട്ടിയ സോളിഡ് ഇന്‍ഫര്‍മേഷനാണ് . മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ പോകുന്ന ഒരു വലിയ നീക്കം നടക്കുന്നു. അപാരമായ ധിഷണാ വൈഭവവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയുമുള്ള ഒരാളാണ് അതിന് പിറകില്‍. അയാളുടെ നീക്കം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല '

അമിത് ഷാ ചാടിയെണീറ്റ് ചോദിച്ചു. 'താങ്കള്‍ ടെന്‍ഷനടിപ്പിക്കാതെ ആരാണയാള്‍ എന്നു പറയൂ . എന്താണ് പദ്ധതി എന്നും അതെങ്ങനെ തടയാം എന്നും പറയൂ '
ഡോവല്‍ പ്രൊജക്ടര്‍ ലൈറ്റില്‍ നിന്ന് മാറി നിന്നു പറഞ്ഞു ' മോദി സര്‍ക്കാരിനെ വീഴ്ത്താന്‍ പോന്ന ജന പിന്തുണയും അപാരമായ ബുദ്ധിശക്തിയുമുള്ള അയാളാണ് ദാ ഈ സ്ക്രീനില്‍ , ദാ കാണ് '

സ്ക്രീനില്‍ കവി സച്ചിതാനന്ദന്റെ വലിയ ഫോട്ടോ ( ധ്യാനം ധേയം നരസിംഹം ബിജിഎം) .
ഡോവല്‍ തുടര്‍ന്നു ' വാട്സ് ആപ്പില്‍ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂള്‍ സച്ചിതാനന്ദന്‍്റെ കയ്യിലുണ്ട് . അതദ്ദേഹം എഫ് ബി യില്‍ പോസ്റ്റ് ചെയ്താല്‍ അതോടെ കേന്ദ്ര സര്‍ക്കാര്‍ വീഴും , അതിനു മുമ്ബ് എന്തെങ്കിലും ചെയ്തേ പറ്റൂ'

ഒരല്‍പ്പം ചിന്തയിലാണ്ട മോദി ജി ഫോണെടുത്തു. സുക്കറിനെ വിളിച്ചു. ചര്‍ച്ചയില്‍ സച്ചിതാനന്ദന്‍്റെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ തീരുമാനമായി.
അങ്ങനെ ബിജെപിയും കേന്ദ്ര സര്‍ക്കാരും അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധി ഒഴിവായി.

അപ്പോഴാണ് സച്ചിതാനന്ദന്‍ മൂത്രശങ്കയുണ്ടായി സ്വപ്നത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്. രാവിലെ നോക്കുമ്ബോ സംഗതി സത്യാണ് . നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലും വന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (38 minutes ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (1 hour ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (1 hour ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (1 hour ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (2 hours ago)

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്  (2 hours ago)

കെഎസ് യുഎം 'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണിന് തുടക്കമായി...  (2 hours ago)

മധ്യേഷ്യ യുദ്ധഭീതിയിൽ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഒരു ഇന്ത്യകാരൻ കൊല്ലപ്പെട്ടു  (2 hours ago)

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു  (2 hours ago)

ആറ്റുകാല്‍ പൊങ്കാല; മില്‍മ ഔട്ട്ലറ്റുകള്‍ രാത്രി 12 വരെ...  (2 hours ago)

മോട്ടറോള പ്രതിമാസ സർവീസ് ക്യാമ്പും സൗജന്യ ഹോം സർവീസും ആരംഭിച്ചു...  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിന് ജാമ്യമില്ല; ഹർജികൾ കോടതി തള്ളി...  (3 hours ago)

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ ആക്രമണം; മിസൈലുകൾ വർഷിച്ച് ഐആർജിസി; തിരിച്ചടിച്ച് ഇസ്രയേൽ...  (3 hours ago)

Malayali Vartha Recommends