കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനും മണ്ഡപത്തിന്റെ മാനേജര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതില്‍ വധുവിന്റെ പിതാവിനെതിരെ കേസ്. അനുവദിച്ചതിലും കൂടുതലാളുകള്‍ വിവാഹത്തിനെത്തിയതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ടയിലെ വള്ളിക്കോട്ടാണ് സംഭവം.
വള്ളിക്കോട്ടെ കണ്‍വന്‍ഷനല്‍ സെന്ററില്‍ വച്ച് രാവിലെ പത്തിനായിരുന്നു വിവാഹം. ജാഗ്രതാ പോര്‍ട്ടലില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. 20 പേര്‍ക്ക് പങ്കെടുക്കുവാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ചടങ്ങില്‍ 75 പേര് പങ്കെടുത്തു.
പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനം നടന്നുവെന്ന് പോലീസ് കണ്ടെത്തി. വധുവിന്റെ പിതാവിനെ കൂടാതെ മണ്ഡപത്തിന്റെ മാനേജര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















