ഇങ്ങനെ ചോദിക്കാന്‍ നാണമില്ലേ....നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധപ്രവര്‍ത്തനത്തിന് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പോസ്റ്റിട്ട മേയറോട് സോഷ്യല്‍ മീഡിയ

നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധസേവനത്തിനായി നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച മേയര്‍ ആര്യ രാജേന്ദ്രനോട് രൂക്ഷമായഭാഷയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. സ്വന്തം ജീവന്‍ പണയം വച്ച് ഭൂരിഭാഗം സമയവും പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന നഴ്‌സുമാരോട് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടാന്‍ നാണമില്ലേ എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളിലൂടെ പ്രതികരിക്കുന്നത്. കമന്റുകള്‍ പോസ്റ്റ് ചെയ്തവരില്‍ നിരവധി നഴ്‌സുമാരെയും കാണാം. നഴ്‌സുമാരോട് മാത്രം സന്നദ്ധ പ്രവര്‍ത്തകരാകാന്‍ ആവശ്യപ്പെടുന്നത് കടുത്ത വിവേചനമാണെന്നും അവരും മനുഷ്യരാണെന്നുള്ളത് പരിഗണിക്കണമെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















