കോവിഡ് വ്യാപനം..... സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം... വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി ഋഷിരാജ് സിങ്

കോവിഡ് വ്യാപനം..... സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം... വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി ഋഷിരാജ് സിങ്.
.
കോവിഡ് രണ്ടാം തരംഗത്തില്‍ ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനാണ് നടപടിയെന്നും ഡിജിപി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
തൊണ്ണൂറ് ദിവസത്തേക്കാണ് പരോള്‍. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍ക്കുമാണ് ഇളവ് ലഭിക്കുക.
60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും, 50 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം, മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭ്യമാകില്ല.
പരോളില്‍ വിടുന്ന തടവുകാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha
























