Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ഒരല്‍പം തെറ്റിയെങ്കില്‍... ആകാശ ചക്രവാളത്തില്‍ നിന്നും ചെറിയ വസ്തു വീണാലും വീഴ്ചയുടെ ആഴം വളരെ വലുത്; അപ്പോള്‍ ഭീമാകാരനായ റോക്കറ്റ് അവശിഷ്ടം വീണാലോ; ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്ന് 900 മൈല്‍ മാത്രം അകലെ; തലനാരിഴയ്ക്ക് വഴുതി മാറിയ ദുരന്തത്തില്‍ ആശ്വാസത്തോടെ മലയാളികള്‍; ചൈനയ്ക്ക് വിമര്‍ശനം

10 MAY 2021 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഈ ചൈനയെകൊണ്ട് മനുഷ്യന് കിടക്കപ്പൊറുതി ഇല്ലെന്ന് പറയുന്നത് അക്ഷരം പ്രതി ശ്രിയായാണ്. ഈ ചൈനീസ് കൊറോണ കാരണം മനുഷ്യന്‍ സ്വസ്ഥമായി പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി. നമ്മള്‍ ലോക് ഡൗണിലുമാണ്. ഇപ്പോഴിതാ നമ്മളെ മുള്‍മുനയിലാക്കി ചൈനീസ് റോക്കറ്റും.

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസുമദ്രത്തിലാണ് വീണതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. റിപ്പോര്‍ട്ടുകള്‍ ശരിവച്ചാല്‍ ഇന്ത്യന്‍ സമയം ഇന്നുരാവിലെ എട്ടുമണിയോടെയാണ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്.

 

മാലി ദ്വീപിന്റെ ഭാഗത്ത് വീണതായാണ് ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. ഇതനുസരിച്ച് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെയായാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റിന്റെ വേഗതയിലോ സഞ്ചാരപഥത്തിലോ എന്തെങ്കിലും മാറ്റമുണ്ടായിരുന്നെങ്കില്‍ കേരളത്തിലോ ഇന്ത്യയിലെ മറ്റു ജനവാസ പ്രദേശങ്ങളിലോ റോക്കറ്റ് പതിക്കാന്‍ സാദ്ധ്യതയുണ്ടായിരുന്നു.

റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448 കിലോമീറ്റര്‍ ദൂരമേയുള്ളു. യു.എസ് സ്‌പേസ് ഏജന്‍സിയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും റോക്കറ്റ് പതിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല.

 

 



ശനിയാഴ്ച രാത്രി 11.30 നോടടുത്ത് പതിച്ചിരുന്നുവെങ്കില്‍ അത് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യു.എസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ വേഗത പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഹിരാകാശത്ത് അത് സെക്കന്‍ഡില്‍ നാലു മൈല്‍ വേഗതയിലാണ് പറന്നിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തു വിട്ടിരുന്നു.

ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്ക് അരികിലായി പതിക്കുമെന്ന കാര്യം ഇന്നു പുലര്‍ച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്. എന്നാല്‍, റോക്കറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തില്‍ പതിക്കുമെന്നുമായിരുന്നു ചൈനീസ് വാദം.

 



ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിനെതിരേ ചൈനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ കടലില്‍ പതിച്ച ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന് 21 ടണ്ണോളം വിക്ഷേപണസമയത്ത് ഭാരമുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമ്പോള്‍ 18 ടണ്ണായിരുന്നു ഭാരം. റോക്കറ്റിന്റെ വരവ് ലോകത്തെമ്പാടുമുള്ള വിവിധ സ്‌പേസ് ഏജന്‍സികള്‍ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.

പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഇത് ഭൂമിയില്‍ പതിച്ചത്. എന്നാല്‍ സമയം നീണ്ടു പോയിരുന്നുവെങ്കില്‍ ഇത് ഓസ്‌ട്രേലിയയുടെയോ ന്യൂസിലന്‍ഡിന്റെയോ ജനവാസമേഖലയില്‍ വീഴുമായിരുന്നുവെന്ന നിഗമനവും പുറത്തു വന്നിട്ടുണ്ട്. 108 അടി ഉയരവും 40,000 പൗണ്ട് ഭാരവുമുള്ള ഈ റോക്കറ്റ് ഏപ്രില്‍ 29 ന് ഒരു പുതിയ ചൈനീസ് ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

 



എന്തായാലും മലയാളികള്‍ തികഞ്ഞ ആശ്വാസത്തിലാണ്. കടലില്‍ വീണ റോക്കറ്റ് ഉണ്ടാക്കിയ നഷ്ടം എന്തെന്ന് വ്യക്തമല്ല. വീഴ്ചയുടെ ആഴത്തില്‍ വെള്ളം ഉയര്‍ന്നു പൊങ്ങിയുണ്ടായ ആപത്തില്‍ നഷ്ടം വിലയിരുത്തി വരുന്നതേയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (12 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (20 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (50 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

Malayali Vartha Recommends