രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതകള്‍ അടയുന്നു ... കഴിഞ്ഞ അഞ്ചു കൊല്ലം തന്നെയും തന്റെ സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ബുദ്ധിമുട്ടിച്ച ചെന്നിത്തലക്ക് ഒരു സമ്മാനം കൊടുത്ത് പിണറായി

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതകൾ അടയുന്നു .കാരണം പിണറായി വിജയന്‍ അത് ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ചു കൊല്ലം തന്നെയും തന്റെ സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ബുദ്ധിമുട്ടിച്ച ചെന്നിത്തലക്ക് ഒരു പണി കൊടുക്കാന്‍ പിണറായി അങ്ങ് ഡല്‍ഹിയിലാണ് ഓപ്പറേറ്റ് ചെയ്തത്. ഡല്‍ഹി എന്നാല്‍ ഹൈക്കമാന്റില്‍.
സത്യത്തില്‍ നമ്മുടെ രാഹുല്‍ ഗാന്ധിയുമായി പിണറായിക്കുള്ളത് മച്ചാ മച്ചാ ബന്ധമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് തോറ്റമ്പിയ ദിവസം രാത്രി രാഹുല്‍ ഗാന്ധി പിണറായിയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. 15 മിനിറ്റാണ് പിണറായിയും രാഹുലും തമ്മില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടത്തോളം പിണറായിയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരേ പോലെയാണ്. ഡല്‍ഹിയിലെത്തിയാല്‍ ഇവരെല്ലാം രാഹുല്‍ ഗാന്ധിക്ക് പിന്നിലാണ് അണിനിരക്കുന്നത്. ഒരേ കൊടി. ഒരേ നിറം!
ചെന്നിത്തലയെ വെട്ടാനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ചെന്നിത്തല പ്രതിപക്ഷനേതാവാകില്ലെന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ് . ചെന്നിത്തല തുടരണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പോലും ആഗ്രഹിക്കുന്നില്ല.
അവര്‍ക്ക് വി ഡി സതീശനെയാണ് താല്‍പര്യം. ഭൂരിപക്ഷം ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് വിഡി സതീശന്‍. കേരളത്തില്‍ എത്തുന്ന എഐസിസി പ്രതിനിധികള്‍ എംഎല്‍എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടാവും അഭിപ്രായം തേടുക. എ ഗ്രൂപ്പിനും സതീശനോട് താത്പര്യക്കുറവില്ല.
സതീശനോട് ഡല്‍ഹി നേതാക്കള്‍ക്ക് താത്പര്യക്കുറവില്ല. അവര്‍ എ ഗ്രൂപ്പ് , ഐ ഗ്രൂപ്പ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ചെന്നിത്തലയെ ഒഴിവാക്കാനുള്ള തന്ത്രങ്ങളാണ് അവര്‍ കൂടിയാലോചിച്ചത്.
പിണറായിക്ക് ഭരണത്തുടര്‍ച്ച വരുമ്പോള്‍ പ്രതിപക്ഷനേതൃസ്ഥാനത്താരാകും എന്ന പ്രധാന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു..അത് ചെന്നിത്തല ആകരുതെന്ന തീരുമാനവും പിണറായിക്ക് മുമ്പേ ഉണ്ടായിരുന്നു. ചെന്നിത്തലയും ബി ജെ പി യുമായി രഹസ്യ ബന്ധം ഉണ്ടെന്ന ധാരണ പിണറായി മുമ്പേ ഉന്നയിക്കുന്നതാണ്. ബി ജെ പിയുമായി ചെന്നിത്തലക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നില്ല. എന്നാല്‍ അത്തരം ചില സംശയങ്ങള്‍ കോണ്‍ഗ്രസിന് ഇല്ലാതില്ല.ചെന്നിത്തലയുടെ സ്‌പോണ്‍സറായ ജി.സുകുമാരന്‍ നായര്‍ ബി ജെ പി യുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു.
ചെന്നിത്തലയുടെ നേതൃമാറ്റത്തിനായുള്ള മുറവിളിക്കിടെ എന്ത് തീരുമാനവും ഹൈക്കമാന്‍ഡിന് എടുക്കാമെന്നാണ് ചെന്നിത്തല രാഷ്ട്രീയകാര്യസമിതിയില്‍ പറഞ്ഞ നിലപാട്. പക്ഷെ മുല്ലപ്പള്ളി മാറിയാലും ചെന്നിത്തല തുടരട്ടെ എന്ന് ഒരു ചെറിയ വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ ആഗ്രഹിക്കുന്നു.
ആകെയുള്ള 21 പാര്‍ട്ടി എംല്‍എമാരില്‍ ഐക്ക് 12 ഉം എക്ക് 9 എം എംഎല്‍എമാരാണുള്ളത്. എന്നാല്‍ ഐ ക്കാര്‍ മുഴുവന്‍ ചെന്നിത്തലയെ അനുകൂലിക്കുന്നവരല്ല, ചെന്നിത്തല തുടരുന്നതില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തേണ്ടെന്നെ അഭിപ്രായം എ ക്യാമ്പിലുണ്ട്. അത് അവരുടെ ഒരു തന്ത്രമാണ്. എ ഗ്രൂപ്പ് വിചാരിച്ചാലും പ്രതിപക്ഷ നേതൃ സ്ഥാനം അവര്‍ക്ക് കിട്ടില്ല.
ഗ്രൂപ്പ് നേതൃത്വത്തിന്റെ താല്പര്യങ്ങള്‍ക്ക് അപ്പുറം മാറ്റത്തോട് ഭൂരിപക്ഷം എംഎല്‍എമാരും യോജിക്കുമെന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എന്തായാലും വോട്ടെടുപ്പ് ഉണ്ടാകില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വി വൈത്തിലിംഗവും എംഎല്‍എമാരെ ഒറ്റക്കൊറ്റക്കായാകും കാണുക.
അഭിപ്രായം ശേഖരിച്ചശേഷം സംഘം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ജൂണില്‍ നിയമസഭാ സമ്മേളനം ചേരും മുമ്പ് പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ തീരുമാനം വരും. പക്ഷേ അത് തീരുമാനിക്കുക ഹൈക്കമാന്റായിരിക്കും.രാഹുലിനെ സംബന്ധിച്ച് കേരളത്തിലെ തെരഞ്ഞടുപ്പ് ഫലത്തില്‍ ഒരു വിഷമവുമില്ല. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടത്തോളം കോണ്‍ഗ്രസ് ജയിക്കുന്നതു പോലെയാണ് ഇടതുപക്ഷം ജയിക്കുന്നത്.
ബൂത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ മാറ്റത്തിനാണ് ധാരണയെങ്കിലും നടപടി ക്രമങ്ങള്‍ തീരാന്‍ സമയമെടുക്കുന്നതിനാല്‍ മുല്ലപ്പള്ളിക്ക് കുറച്ചുകാലം കൂടി തുടരാനാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കണക്ക് കൂട്ടല്‍. പക്ഷേ ചെന്നിത്തല മാറിയാല്‍ പിന്നെ മുല്ലപ്പള്ളിക്ക് അധികം പിടിച്ചുനില്‍ക്കാനാകില്ല. അതും ഹൈക്കമാന്റ് കണക്കു കൂട്ടുന്നുണ്ട്. ചെന്നിത്തലയെ ചാടിക്കുമ്പോള്‍ മുല്ലപ്പള്ളിയും ചാടുമെന്ന് അവര്‍ക്കറിയാം.
"
https://www.facebook.com/Malayalivartha


























