തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്പിയാണ് ഡെന്നിസ് ജോസഫെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ചലച്ചിത്ര കലയെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. നിറക്കൂട്ട്, രാജാവിന്റെ മകന്, കോട്ടയം കുഞ്ഞച്ചന് എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നത്.
ആകാശദൂത്, നമ്ബര്‍ 20 മദ്രാസ് മെയില്‍ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫാണ്.
https://www.facebook.com/Malayalivartha