Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സ്റ്റാന്റില്‍ പിടിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍...സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ ലാവലിന്‍ കേസില്‍ പിടിമുറുക്കി മുഖ്യമന്ത്രി പിണറായി വിജയന് എട്ടിന്റെ പണി കൊടുക്കാന്‍ ആലോചിച്ച് ബിജെപി

11 MAY 2021 10:18 AM IST
മലയാളി വാര്‍ത്ത

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സ്റ്റാന്റില്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെയാണ് ലാവലിന്‍ കേസില്‍ പിടിമുറുക്കി മുഖ്യമന്ത്രി പിണറായി വിജയന് എട്ടിന്റെ പണി കൊടുക്കാന്‍ ബി ജെ പി ആലോചിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ ഇറക്കിയത്. ഇലക്ഷന് മുമ്പ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിജ്ഞാപനം ഇറക്കിയില്ല. തെരഞ്ഞടുപ്പിന് മുമ്പ് വലിയ ധൈര്യമാണ് പിണറായി സര്‍ക്കാര്‍ കാണിച്ചത്. തുടര്‍ഭരണം ലഭിക്കുമെന്ന് പിണറായിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

 



മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേര്‍ക്കാന്‍ ഇ ഡി ഗൂഡാലോചന നടത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. ഇതിന് പിന്നില്‍ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനാ വിഷയമാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

ചില ബി ജെ പി നേതാക്കള്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ് അന്വേഷണ പരിധിയില്‍ ഇത്തരമൊരു കാര്യം ഉള്‍പ്പെടുത്തിയത് .

 


സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസര്‍ക്കാര്‍ തയ്യാറല്ല എന്നാണ് ഈ നടപടിയിലൂടെ തെളിയിക്കുന്നത്. സ്വര്‍ണ്ണകടത്തില്‍ മന്ത്രിമാര്‍ക്കോ സ്പീക്കര്‍ക്കോ ബന്ധം ഉണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് അവരെ കേസില്‍ പ്രതിയാക്കിയില്ല എന്ന കാതലായ ചോദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ അതെല്ലാം വെള്ളത്തില്‍ പോകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

 



മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. കേസില്‍ ഉന്നത നേതാക്കളെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നെങ്കില്‍ ഇതിന് പിന്നില്‍ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷന്റെ മുന്നിലുണ്ട്.

ആറു മാസമാണ് കമ്മീഷന്റെ കാലാവധി. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വിവിധ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ വരിഞ്ഞുമൂറുക്കിയപ്പോള്‍ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച ആ നിലപാട് ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ഇത് സഹായിച്ചെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സമാന വിഷയത്തില്‍ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യല്‍ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.

 



ചുരുക്കത്തില്‍ കേന്ദ്ര ഏജന്‍സികളിലെ ഉദ്യോസ്ഥരെ അകത്താക്കാന്‍ പോന്ന അന്വേഷണമായിരിക്കും സര്‍ക്കാര്‍ നടത്തുക. ഇതില്‍ ചിലപ്പോള്‍ ബി ജെ പി നേതാക്കളും കുരുങ്ങാന്‍ സാധ്യതയുണ്ട്. അന്വേഷണ കമ്മീഷനെ നിയമിച്ചത് പോലും പിണറായിയുടെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു. റിട്ടയേഡ് ജസ്റ്റിസ് വി.കെ. മോഹനന്‍ സി പി എമ്മുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ന്യായാധിപനാണ്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വി.കെ. മോഹനനെ അത്ര വിശ്വാസമാണ് പാര്‍ട്ടിക്ക്.

ലാവ്‌ലിന്‍ കേസ് മാത്രമാണ് കേന്ദ്ര സര്‍ക്കാറിന് മുന്നിലുള്ള പോംവഴി. പിണറായിയെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കാന്‍ കഴിഞ്ഞാല്‍ പിണറായിയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends