Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മയെന്ന് അനുസ്മരിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

11 MAY 2021 12:06 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുസ്മരിച്ചു.

കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു.




കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും അത് നടപ്പിലാക്കാനും അവര്‍ നേതൃത്വം നല്‍കി.

ശരിയായ തീരുമാനം എടുക്കാനും എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ച് അത് നടപ്പാക്കാനുള്ള ആര്‍ജ്ജവവുമാണ് ഒരാളെ നേതൃത്വ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഗൗരിയമ്മ പകരം വയ്ക്കാനാവാത്ത വിധത്തിലുള്ള നേതൃത്വ പദവി കരസ്ഥമാക്കിയ നേതാവാണ്.

 



കഴിഞ്ഞ നിയമസഭയില്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അന്ന് തനിക്ക് കിട്ടിയ ഉപദേശം ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു.

നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. കേരളമുള്ള കാലത്തോളം ഗൗരിയമ്മ ജനമനസുകളില്‍ ജീവിക്കും. പുതുതലമുറയിലെ നേരിന്റെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ ജീവിതം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (10 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (31 minutes ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (41 minutes ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (56 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (1 hour ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (1 hour ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (1 hour ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (1 hour ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (2 hours ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (2 hours ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (2 hours ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

Malayali Vartha Recommends