Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

എന്റെ ബീന ആശുപത്രിയില്‍, കോവിഡ് ആണ്... ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി! നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി; ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്, കണ്ണീരോടെ ഭര്‍ത്താവ് മനോജ് കുമാര്‍

11 MAY 2021 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം നടി ബീന ആന്റണി കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ ചികിത്സയില്‍. ഭർത്താവും നടനുമായ മനോജ് കുമാര്‍ ആണ് ഇക്കാര്യം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.

ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് ബീന കടന്നുപോയതെന്നും ഡോക്ടര്‍മാരുടെ സഹായത്തോടെയും ഈശ്വരന്റെ അനുഗ്രഹത്താലുമാണ് രക്ഷപ്പെട്ടതെന്നും മനോജ് പറഞ്ഞു. കൂടാതെ നിങ്ങള്‍ ഇതിനെ നിസാരമായി കാണരുതെന്നും താരം പറഞ്ഞു.

മനോജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു,

ജീവിതത്തില്‍ തീച്ചൂളയുടെ അകത്തുകൂടി പോകുന്നഅവസ്ഥയിലാണ് ഞാന്‍. നാല് ദിവസം എന്റെ അവസ്ഥഅങ്ങനെയായിരുന്നു. ലോക്ഡൗണ്‍ തുടങ്ങും മുമ്ബ് ഒരു ഷൂട്ടിനു പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയൊരാള്‍ക്ക്കോവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോള്‍ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു.അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞത്.

സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്ബ് പോസിറ്റീവായിരുന്നു, അവ‍ര്‍ റൂം ക്വാറന്‍റൈനില്‍ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്‍റീനില്‍ ഇരുന്ന് മാറുമെന്ന് കരുതി. പക്ഷേ
ഓക്സിമീറ്റര്‍ വച്ച്‌ നോക്കിയപ്പോള്‍ ഓക്സിജന്‍ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു.പക്ഷേ ആശുപത്രിയില്‍ പോകാന്‍ ബീനയ്ക്ക് പേടിയായിരുന്നു. േപടിയുള്ള അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ അവള്‍ മാനസികമായും തകരും എന്ന് അറിയാമായിരുന്നു. അതുകൊണ്ട് ഡോക്ടര്‍മാരെ ഫോണ്‍വിളിച്ച്‌ ചികിത്സ തുടര്‍ന്നു.

എന്നാല്‍ ദിവസം കഴിയുന്തോറും അവളുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി തോന്നി. ഇനിയും വച്ചുകൊണ്ടിരുന്നാല്‍ ആപത്താകുമെന്ന് ഞാന്‍ പറഞ്ഞു. ഇതു പറഞ്ഞതോടെ അവള്‍
കരച്ചിലായി. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. അങ്ങനെ സ്നേഹപൂര്‍വം ശാസിച്ച്‌ നിര്‍ബന്ധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുറത്ത് ധൈര്യം കാണിച്ചാണ് ഞാന്‍ അവളെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുന്നത്. എറണാകുളം മെഡിക്കല്‍ സെന്‍ട്രലിലാണ് അഡ്മിറ്റ് ചെയ്തത്.

ആന്റിജെന്‍ ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു. പക്ഷേ അതിനു മുമ്ബേ തന്നെ കോവിഡ് ചികിത്സ തുടങ്ങി.പിറ്റേദിവസം ആര്‍ടിപിസിആറില്‍ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഭാഗ്യത്തിന് അവിടെയൊരു റൂം
കിട്ടി. നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ടസാഹചര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവര്‍ പറയുന്നു.
ഇതൊക്കെ ഞാന്‍ ആരോടും പറഞ്ഞില്ല, ഇതിനിടെ ബീന വിളിക്കും. അവളോട് എന്തെങ്കിലും പറയാന്‍പറ്റുമോ? ഇവര്‍ എന്നെ വലിയ മഹാരോഗിയെപ്പോലെ കാണുന്നുവെന്നൊക്കെ എന്നോടു പറഞ്ഞു. അപ്പോഴും ഞാന്‍ഒന്നും അവളോടു പറഞ്ഞില്ല.

പക്ഷേ അവള്‍ ആശുപത്രിയില്‍ അവരോടും ദേഷ്യപ്പെടാന്‍ തുടങ്ങിയതോടെ സത്യം ഞാന്‍ പറഞ്ഞു. ചെറിയ ന്യുമോണിയ ഉണ്ട്. അതിന് നല്ല ചികിത്സ വേണമെന്നു പറഞ്ഞു. അതെന്താ എന്നോടു നേരത്തെ പറയാഞ്ഞത്‌എന്ന് അവള്‍ എന്നോടു ചോദിച്ചു. ചെകുത്താനും കടലിലും നില്‍ക്കുന്ന മാനസിക അവസ്ഥയിലായിരുന്നു ഞാന്‍.പിന്നീട് ഇതൊക്കെ പറഞ്ഞ് അവളെ മനസിലാക്കി.

ഞാന്‍ കരയുന്നത് ഈശ്വരന്റെ മുന്നില്‍ ഇരുന്നാണ്. എന്റെ അമ്മയും അച്ഛനുമൊക്കെ അവളുടെ കാര്യം ചോദിച്ച്‌എല്ലാ ദിവസവും വിളിക്കും. ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറയും. സത്യം പറഞ്ഞാല്‍ കരഞ്ഞുകൊണ്ടാണ്ഞാനത് പറയുന്നത്. അവള്‍ തിരിച്ചുവരും. നമുക്ക് അവളെ കിട്ടും. ആരോടും പറയാതെ ആരെയുംഅറിയിക്കാതെ അവളെ ആശ്വസിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. ഈശ്വരനാണ് എനിക്ക്ശക്തി നല്‍കിയത്. അല്ലെങ്കില്‍ ഹൃദയാഘാതം വന്ന് മരിച്ചുപോയേനെ.

പിന്നീട് ആശുപത്രിയില്‍ നിന്നും വിളിച്ചു പറഞ്ഞു, 'ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെഐസിയു ഫുള്‍ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന്നോക്കണേ'.. .ഇതുകേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചുചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചു.

അങ്ങനെ അടുത്ത ദിവസങ്ങളില്‍ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ ഡോക്ടര്‍മാരുടെ അടുത്ത് അവളെഎത്തിച്ചത്‌ഈശ്വരനാണ്.

ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. 'അമ്മ' ഇന്‍ഷുറന്‍സുമായിബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അങ്ങനെയാണ് അവരൊക്കെഇക്കാര്യങ്ങള്‍ അറിഞ്ഞത്. ലാലേട്ടന്‍ വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക് എല്ലാ ദിവസവും തന്നെബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ
മഹാനടന്മാര്‍ ഞങ്ങളെ ഓര്‍ത്തു. അതൊക്കെ ഞങ്ങള്‍ ശക്തി നല്‍കി. സീമ ചേച്ചി വിളിച്ചിരുന്നു. അവളെയും വിളിച്ചു.

നിങ്ങള്‍ ഇതിനെ നിസാരമായി കാണരുത്. ഞാന്‍ അനുഭവിച്ചത് മറ്റുള്ളവര്‍ക്ക് വരാതിരിക്കാനാണ് ഇത്രയും ഞാന്‍ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (5 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (5 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (6 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (6 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (6 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (6 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (8 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (8 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (8 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (8 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (8 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (8 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (8 hours ago)

Malayali Vartha Recommends