Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ ചികിത്സയ്ക്കായുള്ള സജ്ജീകരണങ്ങൾ ഇങ്ങനെ ...ഒഴിവുള്ളത്‌ 4585 കിടക്കകൾ മാത്രം ..അതിൽ തന്നെ ഓക്‌സിജൻ ലഭ്യമാകുന്ന 1171 കിടക്കയിൽ 986 എണ്ണമേ ഒഴിവുള്ളൂ . 515 ഐസിയുവും കിടക്കകളിൽ 471 എണ്ണവും ഒഴിവുണ്ട്‌. 135 വെന്റിലേറ്റർ കിടക്കയിൽ 120ഉം ഒഴിവാണ്

11 MAY 2021 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് നടപടി

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി

തിരുവനന്തപുരം ജില്ലയിൽ കോവിഡ്‌ ചികിത്സയ്ക്കായുള്ള 7324 കിടക്കയിൽ ഒഴിവുള്ളത്‌ 4585 കിടക്കകൾ മാത്രം . അതായത്, 62.6 ശതമാനം കിടക്കകൾ മാത്രമാണ് ഇപ്പോൾ കോവിഡ് രോഗികൾക്കായി ലഭ്യമായിട്ടുള്ളത് . അതിൽ തന്നെ ഓക്‌സിജൻ ലഭ്യമാകുന്ന 1171 കിടക്കയിൽ 986 എണ്ണമേ ഒഴിവുള്ളൂ . 515 ഐസിയുവും കിടക്കകളിൽ 471 എണ്ണവും ഒഴിവുണ്ട്‌. 135 വെന്റിലേറ്റർ കിടക്കയിൽ 120ഉം ഒഴിവാണ് .


കോവിഡിനായി ജില്ലയിൽ 15 ​ഗവ. സിഎഫ്‌എൽടിസിയാണുള്ളത്‌. ഇവിടത്തെ 1423 കിടക്കയിൽ 536ൽ മാത്രമാണ്‌ രോഗികളുള്ളത്‌. കാറ്റഗറി എയിലുള്ള ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള 506 പേരാണ് ഇവിടെ ചികിത്സയ്ക്കുള്ളത്‌

 


നാല്‌ ഗവ. ആശുപത്രിയിലായി 1350 കിടക്കയുണ്ട്‌. ഇതിൽ 214 പേർ ചികിത്സയിലുണ്ട്‌. ഐസിയുവിലെ 227 കിടക്കയിൽ 19 പേരും ഉണ്ട് . 8.4ശതമാനം. 83 വെന്റിലേറ്ററിൽ 10 എണ്ണത്തിൽ രോഗികളുണ്ട്‌. 12ശതമാനം.

 


ഓക്‌സിജൻ ലഭ്യമാകുന്ന 461 കിടക്കയിൽ 43 പേരുമുണ്ട്‌. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്ക നീക്കിവയ്ക്കണമെന്ന കലക്ടറിന്റെ ഉത്തരവിനെ തുടർന്ന്‌ 33 സ്വകാര്യ ആശുപത്രി കോവിഡ്‌ ചികിത്സ നടത്തുന്നുണ്ട്‌. ഇവിടെ 2107 കിടക്കയിൽ 731ലും രോഗികളുണ്ട്‌. 288 ഐസിയു കിടക്കയിൽ 25 പേരും 52 വെന്റിലേറ്റർ കിടക്കയിൽ അഞ്ചുപേരുമുണ്ട്‌.

 

 


രണ്ടാം തരംഗത്തിൽ പ്രധാന ലക്ഷണം ന്യുമോണിയ ആയതിനാൽ മിക്ക രോഗികൾക്കും ഓക്‌സിജൻ ലഭ്യമാക്കേണ്ട സാഹചര്യമുണ്ട്‌. ഇതിനാൽ സ്വകാര്യ ആശുപത്രികളിലെ 617 കിടക്കയിൽ 92 പേരാണ്‌ ചികിത്സയിലുള്ളത്‌. 15 സിഎസ്‌എൽടിസിയിലായി 766 കിടക്കയിൽ 253 പേർ ചികിത്സയിലുണ്ട്‌. ഓക്‌സിജൻ കിടക്കകളിൽ 67ൽ 34 പേർ ചികിത്സയിലുണ്ട്‌, 50 ശതമാനം.

 


രണ്ട്‌ സ്വകാര്യ സിഎസ്‌എൽടിസിയിലായി 145 ബെഡിൽ 20 പേർ മാത്രമാണുള്ളത്‌. 26 ബെഡിൽ 16 പേർക്ക്‌ ഓക്‌സിജൻ നൽകുന്നുണ്ട്‌. 47 ഡൊമിസിലറി കെയർ സെ​ന്ററുണ്ട്. ഇവിടെ 1533 കിടക്കയിൽ 985 രോഗികളാണുള്ളത്‌.

 

 


വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞതവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്‍റെ നോഡല്‍ ഓഫീസര്‍.സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. .

 

 

കോവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക്ഡൗണ്‍ സംബന്ധിച്ച തെറ്റായ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ചെയ്യുന്ന തെറ്റിന്‍റെ ആഴം മനസിലാക്കാതെയാവും പലരും അവ ഷെയര്‍ ചെയ്യുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്‍ഡോമിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

 

 

എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ബെഡുകള്‍ എന്നിവയുടെ മാനേജമെന്‍റ് അതത് ജില്ലകളിലെ ഡി.പി.എം.എസ്.യു മുഖാന്തരമാണ് നടക്കുന്നത്. അതുകൊണ്ട്, ആര്‍ക്കെങ്കിലും ഈ സൗകര്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെങ്കില്‍ നേരിട്ട് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ സെല്ലുകളുമായി ബന്ധപ്പെടണം. ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (18 minutes ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (44 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (49 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (53 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (55 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (58 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends