Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അന്നേ ഓങ്ങിവച്ചത് ഇതാ... ഒ രാജഗോപാല്‍ ഒന്ന് മനസ് വച്ചിരുന്നെങ്കില്‍ കുമ്മനം ഉള്‍പ്പെടെ പലരും ജയിക്കുമെന്ന് വിശ്വസിക്കുന്നവരാ പാര്‍ട്ടിക്കാര്‍; തെരഞ്ഞെടുപ്പിന് മുമ്പ് പോലും കുമ്മനത്തിന്റെ കാര്യം സംശയം പ്രകടിപ്പിച്ചു; കലി തുള്ളിയ പ്രവര്‍ത്തകര്‍ ഒരവസരം വന്നപ്പോള്‍ ഒ രാജഗോപാലിനെതിരെ ആഞ്ഞടിക്കുന്നു

12 MAY 2021 08:14 AM IST
മലയാളി വാര്‍ത്ത

എന്തൊക്കെ പറഞ്ഞാലും ഒ രാജഗോപാലെന്ന രാജേട്ടന്‍ പാര്‍ട്ടിക്കാര്‍ക്ക് പ്രിയങ്കരനാണ്. അല്ലെങ്കില്‍ കാണാമായിരുന്നു. പല വട്ടം സിപിഎം അനുകൂല നിലപാടെടുത്തിട്ടും ക്ഷമിച്ചു. എന്നാല്‍ അനവസരത്തിലുള്ള രാജഗോപാലിന്റെ പ്രസ്താവന കണ്ട് സകല പാര്‍ട്ടിക്കാരും ഇടപെടുകയാണ്.

എന്റെ രാജേട്ടാ... ഈ പണി നേരത്തെ തുടങ്ങിയെങ്കില്‍ അഞ്ച് സീറ്റ് കിട്ടിയേനെ... ഒ രാജഗോപാലിനെ ഒറ്റുകാരനെന്നും പാപിയെന്നും വിളിച്ച് രോഷം പ്രകടിപ്പിച്ച് സംഘപരിവാര്‍ അനുകൂലികള്‍.

 



നേമത്തെ മുന്‍ എംഎല്‍എയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സോഷ്യല്‍ മീഡിയാ പോസ്റ്റിനു കീഴിലായി രോഷം പ്രകടിപ്പിച്ച് ബിജെപി/സംഘപരിവാര്‍ അനുകൂലികള്‍. ഇത്തവണ നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ തോല്‍ക്കാന്‍ കാരണമായത്ത് രാജഗോപാലിന്റെ നിലപാടുകയായിരുന്നു എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

കേരളത്തിലെ മൂന്നു ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്ന തലക്കെട്ടോടുകൂടിയാണ് രാജഗോപാല്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.

 

 



ഈ പോസ്റ്റിന് കീഴിലായിട്ടാണ് അദ്ദേഹത്തെ ഒറ്റുകാരനെന്നും പാപിയെന്നും നീചനെന്നും വിളിച്ചുകൊണ്ട് ബിജെപി, സംഘപരിവാര്‍ അനുകൂലികള്‍ എത്തിയത്.

ഇക്കൂട്ടത്തില്‍ ഒരാള്‍ അനുനയപൂര്‍വ്വം 'എന്റെ രാജേട്ടാ... ഈ പണി നേരത്തെ തുടങ്ങിയെങ്കിലും അഞ്ച് സീറ്റ് കേരളത്തില്‍ കിട്ടിയേനെ'എന്ന് പറയുമ്പോള്‍ 'എന്ത് പോസ്റ്റിട്ടാലും നിങ്ങളെ ചതിയനായിട്ട് മാത്രമേ കാണാന്‍ സാധിക്കുന്നു' എന്ന് മറ്റൊരാള്‍ പറയുന്നു. നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകള്‍ ചോര്‍ന്നെന്ന് ഇന്നലെ ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തിയിരുന്നു.

 



നിയമസഭാ പ്രസംഗം മുതല്‍ ദീപം തെളിയിച്ചതുവരെ പല കുറ്റങ്ങളാണ് രാജഗോപാലിനെതിരെ ചുമത്തുന്നത്. തുടര്‍ഭരണം ലഭിച്ചതിന്റെ സന്തോഷം വീടുകളില്‍ ദീപം തെളിച്ച് ഇടതുപ്രവര്‍ത്തകര്‍ ആഘോഷിച്ച അതേദിവസം തന്നെ ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി വൈകിട്ട് 6ന് വീടുകളില്‍ ദീപം തെളിച്ച് സേവ് ബംഗാള്‍ ദിനം ആചരിച്ചത് സമൂഹമാധ്യമങ്ങളില്‍ ആശയക്കുഴപ്പത്തിനിടയാക്കി.

വെള്ളിയാഴ്ച രാത്രി കയ്യില്‍ ദീപമേന്തിയ ചിത്രം ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ഒ. രാജഗോപാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും ചര്‍ച്ചയായി. ഹിന്ദു ഐക്യവേദി അധ്യക്ഷയായ കെ.പി. ശശികലയുടെ ആഹ്വാനപ്രകാരമാണ് ടാഗോര്‍ ജയന്തി ദിനമായ വെള്ളിയാഴ്ച ഒ.രാജഗോപാല്‍ ബംഗാളിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദീപത്തിന്റെ ചിത്രം പങ്കുവച്ചത്. എന്നാല്‍ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് പലരും കമന്റ് ബോക്‌സില്‍ അറിയിക്കുകയായിരുന്നു.

 



അതേസമയം കേരളത്തില്‍ ബിജെപിയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാത്തതിന് കാരണം ഉയര്‍ന്ന സാക്ഷരതയാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉയര്‍ന്ന സാക്ഷരതയുള്ളതിനാല്‍ അവര്‍ ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ടെന്നും അതാണ് ബിജെപി പെട്ടെന്ന് വളരാത്തതെന്നും രാജഗോപാല്‍ പറഞ്ഞു. ഇതിനെല്ലാമുള്ള കലി തീര്‍ക്കുകയായിരുന്നു ബിജെപിക്കാര്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends