മാസപ്പിറവി കണ്ടില്ല.... റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെ ഈദുല്‍ ഫിതര്‍

ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെ ഈദുല്‍ ഫിതര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
പകല്‍ മുഴുവന്‍ ഭക്ഷ്യ പാനീയങ്ങള്‍ ഉപേക്ഷിച്ച് ഒരു മാസം മുഴുവന്‍ വിശ്വാസികള്‍ നോമ്പെടുത്തു. സ്വയം നിയന്ത്രിച്ചും, പ്രാര്‍ത്ഥനകളില്‍ മുഴുകിയും ഹൃദയ വിശുദ്ധി നേടാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പെട്ടു.
ത്യാഗ പൂര്‍ണമായ നിമിഷങ്ങള്‍ക്ക് ശേഷം ഇനി സന്തോഷിക്കാനുള്ള സമയമാണ്. എന്നാല്‍ ഇത്തവണ പതിവുരീതിയിലുള്ള ആഘോഷങ്ങളില്ല.
അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ മാര്‍ഗരേഖ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.
വ്യാഴാഴ്ച പെരുന്നാള്‍ ആയതിനാല്‍ മാംസവില്‍പ്പനശാലകള്‍ക്ക് മാത്രം ബുധനാഴ്ച രാത്രി 10 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയാണ് പുതിയ ഉത്തരവ്. ഇതിനൊപ്പം മാംസ വില്‍പ്പനക്കും വിതരണത്തിനും പുതിയ മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിച്ചു.
https://www.facebook.com/Malayalivartha























