ഇസ്രയേലില്‍ മലയാളി യുവതി റോക്കറ്റ് ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് മരണപ്പെട്ടത്.
ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആദ്യമായാണ് ഒരു ഇന്ത്യന്‍ ജീവനക്കാരി ഇസ്രയേലില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൗമ്യ താമസിച്ചിരുന്ന വീട്ടില്‍ ഫോണ്‍ ചെയ്തു നില്‍ക്കവെ റോക്കറ്റ് പതിക്കുകയായിരുന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.റോക്കറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് കൂടി തുളച്ചുകയറി അടുക്കളഭാഗത്ത് എത്തി. അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. അഞ്ചാം നിലയുടെ മുകളില്‍ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിലൂടെ ലഭിക്കുന്ന വിവരം.
ഇപ്പോളിതാ, ഇസ്രായേലിലെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സനോജ് വ്ളോഗ് എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha























