Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ താമസിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കുന്നതിനായി ജീവനക്കാരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി

12 MAY 2021 07:57 AM IST
മലയാളി വാര്‍ത്ത

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയില്‍ താമസിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി.

അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശസ്ഥാപന മേധാവികള്‍ ഇവര്‍ക്ക് കോവിഡ് ജോലി നല്‍കും.സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനമായി ചുരുക്കിയതോടെ ഒട്ടുമിക്ക ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമിലാണ്.

 



കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആള്‍ ക്ഷാമമുള്ളതിനാലാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആദ്യം തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ അനുബന്ധ വകുപ്പുകളിലുള്ളവരെയോ ആണ് പരിഗണിക്കുക.

തുടര്‍ന്ന് മറ്റു വകുപ്പുകളിലെ ജീവനക്കാരെയും അധ്യാപകരെയും അവരുടെ തദ്ദേശ സ്ഥാപന പരിധിക്കുള്ളില്‍ നോഡല്‍ ഓഫീസര്‍ തുടങ്ങിയ ചുമതല നല്‍കും. എല്ലാതലത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം.

 



പുതിയ ഉത്തരവു പ്രകാരം ആര്‍ക്കും കോവിഡ് ഡ്യുട്ടിയില്‍നിന്ന് ഒഴിവാകാനാവില്ല. ഡി.സി.സി., സി.എഫ്.എല്‍.ടി.സി., സമൂഹ അടുക്കള, അതിഥി തൊഴിലാളികളുടെ പുനരധിവാസം എന്നിവയുടെ മേല്‍നോട്ടത്തിനെങ്കിലും മറ്റു വിഭാഗം ജീവനക്കാരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശവകുപ്പ് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.


ലോക്ഡൗണ്‍മൂലം അന്തര്‍ജില്ലാ യാത്ര തടസ്സപ്പെട്ടതിനാല്‍ ജോലിക്കെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അതത് കളക്ടര്‍മാര്‍ക്കുകീഴില്‍ കോവിഡ് ജോലിക്ക് നിയോഗിക്കും.ഇവരുടെ പേര്, വിലാസം, മൊബൈല്‍ -പെന്‍ നമ്പറുകള്‍, തസ്തിക എന്നിവ വകുപ്പ്/ഓഫീസ് മേധാവികള്‍ ജീവനക്കാരുടെ സ്വന്തം ജില്ലയുടെ ചുമതലയുള്ള കളക്ടര്‍മാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

 



ആരോഗ്യപ്രശ്നമുള്ളവരെ ഒഴിവാക്കുമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും നഗരസഭാ സെക്രട്ടറിമാരെയും കോവിഡ് ഏകോപനത്തിനും വിവര ശേഖരണത്തിനുമായി ദുരന്തനിവാരണയോഗങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends