Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കെ. മുരളീധരന്റെ വീരവാദത്തിന് കുറവില്ല... ബം​ഗാളിൽ വട്ടപൂജ്യം ആസ്സാമിൽ പടിക്ക് പുറത്ത് യുപിയിൽ കാണ്മാനില്ല കേരളത്തിൽ നടുവൊടിഞ്ഞു കിടക്കുന്നു

12 MAY 2021 08:38 AM IST
മലയാളി വാര്‍ത്ത

ഈ തിരഞ്ഞെടുപ്പിലുടെ കോൺഗ്രസ് ഒരു കാര്യം തെളിയിച്ചിരിക്കുന്നു. കേഡർ സ്വഭാവമുള്ള പാർട്ടികളെപ്പോലെ ഘടനാപരമായ കെട്ടുറപ്പോ ആശയ പ്രചാരണ രീതിയോ അച്ചടക്ക ബോധമോ കോൺഗ്രസിന് ഇല്ല എന്ന്. ഏറെക്കാലമായി കൊടികുത്തി വാഴുന്ന ഗ്രൂപ്പുകളി കോൺഗ്രസിൻ്റെ ശാപമായി തുടരുകയുമാണ്.

 

ദയനീയ പരാജയത്തിനു ശേഷം പോലും കൂട്ടായ ചർച്ചകളെക്കാളേറെ ഉണ്ടായത് ഗ്രൂപ്പുസമീപനങ്ങളും പരസ്പരം രോപണങ്ങളുമാണ് ' - സ്വന്തം അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയുന്നതിനു പകരം 'പരസ്യമായ വിഴുപ്പലക്കലിൽ അഭിരമിക്കുകയാണു നേതാക്കൾ - ചില നേതാക്കന്മാരുടെ വീര വാദത്തിന് ഒരു കുറവും ഇല്ല. നേമത്ത് അവസാന നിമിഷത്തിൽ വന്നിറങ്ങിയ കെ.മുരളീധരൻ പറയുന്നു ഞാനാണ് ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചതെന്ന് .എന്നിട്ട് എന്തു പറ്റി മുപ്പത്തി അയ്യായിരം വോട്ട് വാങ്ങി മുന്നാം സ്ഥാനത്ത് ആയി പോയത്.?

 

 

നേമത്ത് എൻഎസ്എസ് പരസ്യമായും രഹസ്യമായും യു ഡി എഫിനെ പിന്തുണച്ചില്ലേ?എന്നിട്ട് എന്തു പറ്റി മൂന്നാം സ്ഥാനം? മൂന്നാം സ്ഥാനമാണ് എങ്കിലും വീരവാദത്തിന് കുറവില്ല. കേരളത്തിൽ മൊത്തം കോൺഗ്രസ് നടുവൊടിഞ്ഞു കിടക്കുകയാണ്. പാർലമെൻ്റിൽ മുരളീധരന് മൂന്നു വർഷം കൂടി ഉണ്ടല്ലോ?

 

കോൺഗ്രസിൻ്റെ വീഴ്ചയിൽ വലിയ പങ്ക് മുരളീധരനും ഉണ്ട്. കേരളത്തിൽ നിങ്ങളുടെ പ്രധാന എതിരാളി ബിജെപി ആയിരുന്നോ? ഒരു സീറ്റ് മാത്രം ഉളള ബി ജെ പിയുടെ അക്കൗണ്ട് ആരാണ് പൂട്ടിച്ചത് എങ്ങനെയാണ് പൂട്ടിച്ചത് എന്ന് ഏവർക്കും അറിയാം. നിങ്ങളുടെ പ്രധാന എതിരാളി ആയിട്ടുള്ള CPM 'നെ നിങ്ങൾക്ക് തൊടാൻ കഴിഞ്ഞോ? രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിൽ ബിജെപിയെ ആക്രമിച്ചു' - സി പി എമ്മിനെ കണ്ടില്ല. മണ്ഡലത്തിലെ മുസ്ലിം വോട്ട് മുഴുവൻ പിണറായി ഉറപ്പിച്ചിരുന്നു.

 

 

ഒടുവിൽ ജാള്യത മറയ്ക്കാനായി വീര വാദവും മുഴുക്കുന്നു '_ ഞാനാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് .സ്ഥാനാർത്ഥി നിർണ്ണയം നേമത്തെ നടത്തുന്നത് കണ്ടാൽ കേരളത്തിൽ നേമം എന്ന മണ്ഡലം മാത്രമേ ഉള്ളോ എന്ന് സംശയം തോന്നിപ്പോകമായിരുന്നല്ലോ?

 

2011-ൽ എൻ എസ് എസിൻ്റെ കാല് പിടിച്ചാണല്ലോ വട്ടിയൂർക്കാവിൽ മത്സരിച്ചത്. വട്ടിയൂർക്കാവിൽ നിന്ന് വടകരയ്ക്ക് വണ്ടി കയറിയപ്പോൾ മണ്ഡലം നഷ്ടപ്പെടുത്തിയില്ലേ? ഉപതിരഞ്ഞെടുപ്പിൽ വി.കെ.പ്രശാന്ത് 19000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലല്ലേ വിജയിച്ചത് 'ഇപ്പോൾ വി.കെ.പ്രശാന്ത് മത്സരിച്ചപ്പോൾ ഭൂരിപക്ഷം കൂടി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.മുരളീധരൻ പറയുന്നുണ്ടല്ലോ വട്ടിയൂർക്കാവിൽ മത്സരിച്ചു എങ്കിൽ ജയം സാധിക്കുമായിരുന്നു എന്നു .മുരളീധരൻ മത്സരിച്ചു എങ്കിൽ പ്രശാന്തിൻ്റെ ഭൂരിപക്ഷം രണ്ടായിരം കുറയ്ക്കാൻ കഴിയും.

 

 

 

അത്ര തന്നെ. വട്ടിയൂർക്കാവിൽ നിന്ന് പോകുമ്പോൾ ഒരു പിൻഗാമിയെ കണ്ടു പിടിച്ചു കൊടുക്കാൻ മുരളിധരൻ തയ്യാറായില്ല. അപ്പോൾ സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മാത്രമാണ് മുരളീധരന് ഉള്ളത്. ഒരു കാലത്ത് രാഷ്ട്രതന്ത്രജ്ഞരും ഭരണ നിപുണരും ആശയസമ്പന്നരുമായ നേതാക്കളുടെ കരുത്തിൽ വളർന്ന പാർട്ടിയാണ് കോൺഗ്രസ് _

 

 

1967-ൽ കേരളത്തിൽ വെറും ഒൻപത് സീറ്റാണ് ലഭിച്ചത്.അക്കാലത്തു കെ എസ് യു വിൻ്റെ കരുത്താണു കോൺഗ്രസിൻ്റെ തിരിച്ചുവരവിനു മുഖ്യമായും വഴിയൊരുക്കിയതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.തെറ്റുതിരുത്താനുള്ള ആർജ്ജവം കാണിക്കാതെ ഗീർവാണം അടിക്കുകയും തൻപോരിമകാണിക്കുകയും ചെയ്യുന്ന കോൺഗ്രസിന് രക്ഷപ്പെടാനുള്ള സാധ്യത വിരളമാണ്. പതിനഞ്ച് വർഷം സിദ്ധാർത്ഥശങ്കർ റേ ഭരിച്ച ബംഗാൾ ഇന്ന് അവിടുത്തെ സ്ഥിതി വെറും രണ്ടര ശതമാനം.

 

 

 

കോൺഗ്രസ് സംഘടനയ്ക്ക് അകത്ത് നിന്ന് സി പി എമ്മിൻ്റെ കുത്ത് ഏറ്റാണ് മമത ഇറങ്ങി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നത്. ആസ്സാമിൽ കോൺഗ്രസ് ഇന്ന് പടിയക്ക് പുറത്താണ്. ഈ അടുത്ത സമയത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന യുപിയിൽ പതിനായ്യായിരം സീറ്റ് ഉള്ളിടത്ത് വെറും 70 സീറ്റല്ലേ നേടാൻ കഴിഞ്ഞിട്ടുള്ളൂ.

 

കേരളത്തിൽ വെറും 21 സീറ്റുമായി നിൽക്കുമ്പോൾ പുനർജനിക്കണം എന്നല്ല വീരവാദം മുഴക്കി ഞാനാണ് ഉത്തരം താങ്ങുന്നത് എന്ന പല്ലിയുടെ മനോഭാവമാണ് ഈ നേതാക്കന്മാർക്ക് ഉള്ളത്. കോൺഗ്രസ് എന്നു കേട്ടാൽ ദേശീയ വികാരം ഉണരുകയും ജനങ്ങൾ കൂട്ടമായി വന്ന് വോട്ട് രേഖപ്പെടുത്തുകയും ചെയ്യുമെന്ന ധാരണയ്ക്ക് ഇനി നിലനിൽപില്ല.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends