Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പുരകത്തുമ്പോൾ വാഴവെട്ടരുത്; ആരോഗ്യപരിപാലന രംഗത്ത് പരാജയപ്പെട്ട് സർക്കാർ, വളക്കൂറുള്ള മണ്ണിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങി സ്വകാര്യ ആശുപത്രികൾ, പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ ഇതിനൊരു അന്ത്യം ഉണ്ടാകുമോ?

12 MAY 2021 02:45 PM IST
മലയാളി വാര്‍ത്ത

പുര കത്തുമ്പോൾ വാഴ വെട്ടിയാൽ എന്താണ് കുഴപ്പം? പുരയോ കത്തി. ഒരു വാഴക്കുലയെങ്കിലും മിച്ചം കിട്ടട്ടെ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകില്ലേ? പക്ഷേ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അതൊരു ശരിയായ ചിന്തയല്ല. കാരണം പുര കത്തുമ്പോൾ ഓടിക്കൂടുന്നവർ ആദ്യം തീ അണയ്‌ക്കാനാണ് ശ്രമിക്കേണ്ടത്. കൊവിഡ് എന്ന തീക്കാറ്റിൽ രാജ്യമാകെ കത്തുകയാണ്.

അതിനിടയിൽ വാഴ വെട്ടുന്ന ചിലരെ സമൂഹം വ്യക്തമായി തിരിച്ചറിയുന്നുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് അമിത നിരക്ക് പുത്തരിയല്ല. കൊവിഡ് കാലത്തിനും വളരെ മുൻപേ തുടങ്ങിയതാണത്. ആരോഗ്യപരിപാലന രംഗത്ത് പരാജയപ്പെട്ട സർക്കാർ സംവിധാനത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കൂണുകൾ പോലെ സ്വകാര്യ ആശുപത്രികൾ മുളച്ചുവന്നത്.

 

 

മുപ്പതു വർഷം മുൻപ് വിരലിലെണ്ണാവുന്ന സ്വകാര്യ ക്ലിനിക്കുകളെ കേരളത്തിലുണ്ടായിരുന്നുള്ളൂ. അവരും കഴുത്തറുപ്പൻ രീതികളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. ഗൾഫ് ബൂമിന് ശേഷം പണത്തിന്റെ ഒഴുക്ക് കൂടി. കുറച്ചേറെ പൊങ്ങച്ചവും ആരോഗ്യ പരിപാലനത്തിൽ അമിത ശ്രദ്ധയുമുണ്ടായി. അത് മുതലെടുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മറ്റ് ബിസിനസുകൾ നടത്തിയിരുന്നവർ സ്വകാര്യ ആശുപത്രികളുടെ ഉടമകളായി മാറിയത്.

ചികിത്സാ ഫീസിന്റെ കാര്യത്തിൽ അവരെ നിയന്ത്രിക്കാൻ ആരുമില്ല.ചികിത്സയുടെ കാര്യമെടുത്താൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്നതാണ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഇന്നും കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ. മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ സമീപനവും ആശുപത്രികളുടെ ശുചിത്വവും മെച്ചപ്പെട്ടാൽ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടായതുപോലെ ആരോഗ്യ രംഗത്തും അത് സംഭവിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അതു മാത്രമാണ് സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് തടയാനുള്ള ഏറ്റവും നല്ല വഴി. രണ്ടാം വരവിൽ പിണറായി മന്ത്രിസഭ ആ രംഗത്തിന് അമിത പ്രാധാന്യം നൽകിയാലും ഒരു കുഴപ്പവുമില്ല. ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം അതായിരിക്കും.

ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടുപോലും പല സ്വകാര്യ ആശുപത്രികളും തോന്നിയ നിരക്കാണ് കൊവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇത് സംബന്ധിച്ച് വീണ്ടും റിപ്പോർട്ട് തേടിയിരിക്കുകയാണ്.

 

സ്വകാര്യ ആശുപത്രികളിൽ നല്‌കുന്ന ബില്ല് കൗണ്ടറിൽ അടച്ച് ജാതകദോഷത്തെ പഴിച്ച് വീട്ടിൽ പോകുന്നവരാണ് 99 ശതമാനവും. വളരെ കുറച്ചുപേരാണ് പ്രതികരിക്കാൻ തുനിയുന്നത്. സമ്പന്നരിൽ മിക്കവർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരിക്കുമെന്നതിനാൽ ഇത് അവരെ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ, മധ്യവർഗ്ഗത്തിൽ ഉള്ളവരാണ് ഇതിൽ പെട്ടുപോകുന്നതും.

പാറശാലയിലെ ഒരു ആശുപത്രി ഓക്‌സിജൻ നൽകിയതിന് 45000 രൂപ ബില്ല് നൽകിയതായി വാർത്തയുണ്ടായിരുന്നു. കേസായപ്പോൾ 30000 രൂപ തിരിച്ച് നൽകാമെന്ന് സമ്മതിച്ചതായും വാർത്ത വന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പി. പി. ഇ കിറ്റിന് ഓരോ ദിവസവും വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ആശുപത്രികളും വിരളമല്ല. കാട്ടാക്കടയിൽ ഒരു കൊവിഡ് രോഗിയുടെ മൃതദേഹം ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ ഒരു സ്വകാര്യ ആശുപത്രി തടഞ്ഞുവച്ചു. 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

ഒടുവിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഇടപെട്ടിരുന്നു. ഇത്തരം പ്രവണത ജില്ലയിൽ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായും കളക്ടർ അറിയിച്ചു. എല്ലാ ജില്ലകളിലും ഇത്തരം ഇടപെടലുകളാണ് ആവശ്യം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends