Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോവിഡ്: വിനോദ സഞ്ചാര മേഖലകൾ താറുമാറായി; പ്രതിസന്ധിയിൽ ജീവനക്കാർ

12 MAY 2021 04:15 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണും കാരണം പാടെ തകർന്നു വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖല. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങൾക്ക് അയവുവന്നപ്പോൾ വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ വൻ ഒഴുക്കായിരുന്നു.

പൂക്കോട് തടാകം, ബാണാസുര ഡാം, കുറുവ ദ്വീപ്, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിച്ചത് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം സമ്മാനിച്ചിരുന്നു. എന്നാൽ വീണ്ടും ലോക്ക്ഡൗൺ ആയതിലൂടെ വിനോദ സഞ്ചാര മേഖലകൾ താറുമാറായിയിരിക്കുകയാണ്.

 

 

800 പേർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന പൂക്കോട് തടാകത്തിലും അതേപോലെതന്നെ ബാണാസുര ഡാമിലും ദിവസവും അയ്യായിരത്തിലധികം സഞ്ചാരികൾ എത്തിയ ദിവസങ്ങൾ വരെയുണ്ടായിരുന്നു. സഞ്ചാരികളുടെ വാഹനബാഹുല്യം കാരണം ചുരത്തിലും മറ്റും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കനുഭവപ്പെട്ടിരുന്നു.

 

 

 

 

 

 

 

 

 

 

 

 

എന്നാൽ, കോവിഡ് രണ്ടാം തരംഗത്തോടെ ഈ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് പതിക്കുകയായിരുന്നു. ആദ്യം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് നിലച്ചു. പിന്നെ തെക്കൻ ജില്ലകളിൽനിന്നുള്ളവരുടെയും. ഏപ്രിൽ അവസാനമായപ്പോഴേക്കും ജില്ലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് തീരെ കുറഞ്ഞു. കോവിഡ് രൂക്ഷമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു.

വിനോദസഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന ജില്ലയിലെ നൂറുകണക്കിന് റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും വാതിലുകളടഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേർന്നുള്ള നിരവധി കച്ചവട സ്ഥാപനങ്ങളും പൂട്ടി. ടൂറിസം ബിസിനസുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ടാക്‌സികളും ടൂറിസ്റ്റ് വാഹനങ്ങളും ഷെഡ്ഡിനകത്തായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇതോടെ ജില്ലയിൽ ആയിരക്കണക്കിന് പേർക്കാണ് തൊഴിലില്ലാതായത്. ലോക്ഡൗൺ തുടങ്ങുന്നതിനു മുമ്പുതന്നെ ഡി.ടി.പി.സിയുടെ കീഴിലുള്ള കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. സർക്കാർ നിർദേശം വന്നതോടെ മറ്റു വിനോദസഞ്ചാര സ്ഥലങ്ങളും പിന്നീട് അടക്കുകയായിരുന്നു.

കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനക്ഷമമായി വരുന്നതിനിടക്കാണ് മുമ്പത്തേതിനേക്കാൾ ഈ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഇന്നത്തെ അവസ്ഥയിൽ ജില്ലയിലെ വിനോദ സഞ്ചാര മേഖല പൂർവ സ്ഥിതിയിലെത്താൻ മാസങ്ങളെടുക്കും. ഈ ലേഖലയിലെ നഷ്ടം കോടികളുടേതാണ്.

 

 


ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന ഹോം സ്റ്റേകളിൽ ഏപ്രിൽ ആദ്യ ആഴ്ച കഴിഞ്ഞതോടെ ആളില്ലാതായി. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഉടമകൾക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുക . ലോക്ഡൗൺ നീക്കാനും സുരക്ഷാസംവിധാനം ഒരുക്കാനും സർക്കാർ ഇടപെടൽ ഉണ്ടായാലേ ടൂറിസും മേഖലയെ രക്ഷിക്കാനാകു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends