Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങൾ അടച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റു സ്വകാര്യ ട്രസ്റ്റിനും കീഴിലുള്ള ക്ഷേത്രങ്ങളാണ് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചത്

12 MAY 2021 04:28 PM IST
മലയാളി വാര്‍ത്ത

കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റു സ്വകാര്യ ട്രസ്റ്റിനും കീഴിലുള്ള ക്ഷേത്രങ്ങൾ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തർക്ക് ക്ഷേത്രത്തിന് ഉള്ളിൽ കയറി ദർശനം നടത്തുവാൻ സാധിക്കില്ല.

തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സമാനമായ രീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

 

 

ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ വഴിപാടുകളുടെയും നേർച്ചകളുടെയും പ്രസാദ വിതരണം പ്രതിസന്ധിയിൽ ആകുകയാണ്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശന അനുമതി ഇല്ലെങ്കിലും ക്ഷേത്രത്തിൽ പതിവുപോലെ നടത്തിവരാറുള്ള പൂജകളും നിവേദ്യങ്ങളും മുറപോലെ നടത്തുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

ഓരോ സമയത്തെയും പൂജകൾക്കുള്ള നിവേദ്യങ്ങൾ നിശ്ചിത അളവിൽ പ്രത്യേക വിഭവങ്ങളായാണ് ഇവിടെ തയ്യാറാക്കുന്നത്. സാധാരണയായി വെള്ളച്ചോറ്, പാൽപ്പായസം, നെയ്പായസം, പുളിസാദം തുടങ്ങിയ വിഭവങ്ങളാണ് ക്ഷേത്രത്തിൽ നിവേദിക്കുന്നത്.

എന്നാൽ ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ ഭക്തർ എത്താത്തതിനാൽ ഇവയുടെ വിതരണവും ഇപ്പോൾ പ്രതിസന്ധിയിലാണ്.

 

 

കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിൽ ശംഖുമുഖം കടൽത്തീരത്തെ കാക്കകൾക്ക് നിവേദ്യം നൽകിയിരുന്നു. വിവിധ സംഘടനകൾ വഴി അനാഥരായി വലയുന്നവർക്കും നിവേദ്യം നൽകിയിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വഴിപാടായി ഭക്തർ നൽകുന്ന നിവേദ്യങ്ങൾ പോലും വാങ്ങാൻ ആളുകൾ എത്താറില്ല. ഇതോടെ ദിവസവും ഉപയോഗശൂന്യമാകുന്നത് അധികം അളവിലുള്ള ചോറാണ്.

എന്നാൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ കിഴക്കേനടയിൽ പ്രസാദ വിതരണം ആരംഭിച്ചു. ഇതുപ്രകാരം പോളിത്തീൻ കവറിൽ പ്രത്യേകം വെള്ള ചോറിനൊപ്പം അച്ചാറും മോരും കൃത്യമായി തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

 

കിഴക്കേനടയിൽ ഞായറാഴ്ച രാവിലെ 8.30 ന് ഒട്ടേറെ പേരാണ് നിയന്ത്രണങ്ങൾ പാലിച്ച് വരിയിൽ കാത്തുനിന്ന് ആഹാരം വാങ്ങി മടങ്ങുന്നത്. വരും ദിവസങ്ങളിലും ഇതേ മാനദണ്ഡങ്ങൾ പാലിച്ച് തുടരും.

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends