Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എല്ലാ ജില്ലകളും വരും... ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളില്‍ ആയ 533 ജില്ലകള്‍ അടച്ചിടണമെന്ന്‌ കേന്ദ്രത്തിന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശം; കേരളത്തിലെ 14 ജില്ലകളിലും പോസിറ്റിവിറ്റി 10 ശതമാനത്തിനു മുകളില്‍; സംസ്ഥാന ലോക് ഡൗണ്‍ തീരുമ്പോഴേക്കും കേന്ദ്ര ലോക്ഡൗണ്‍ വരുമോയെന്ന് ആശങ്ക

13 MAY 2021 08:36 AM IST
മലയാളി വാര്‍ത്ത

കോവിഡ് അതിതീവ്ര വ്യാപനം നിലനില്‍ക്കുന്ന സമയത്ത് ലോക് ഡൗണാണ് രോഗം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഒന്നാം തരംഗത്തില്‍ ഇന്ത്യ ഫലപ്രദമായി അത് നടപ്പിലാക്കിയിരുന്നു. എന്നാല്‍ രാജ്യം ഒന്നാകെ എക്കാലവും അടച്ചിടാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പിന്നീട് ലോക് ഡൗണ്‍ പ്രഖ്യാപിക്കാത്തത്.

അതേസമയം കേരളത്തില്‍ ഉള്‍പ്പെടെ കൊവിഡ് പോസിറ്റിവിറ്റി പത്തു ശതമാനത്തില്‍ കൂടുതലുള്ള, രാജ്യത്തെ 533 ജില്ലകളില്‍ ലോക്ക് ഡൗണ്‍ ആറു മുതല്‍ എട്ടാഴ്ച വരെ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്) നിര്‍ദ്ദേശം. പോസിറ്റിവിറ്റി അഞ്ചു ശതമാനമായി കുറയാതെ ഈ ജില്ലകള്‍ തുറക്കരുതെന്നും കൗണ്‍സില്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കുന്നു.

 



കേരളത്തിലെ 14 ജില്ലകളിലും പോസിറ്റിവിറ്റി 10 ശതമാനത്തിനു മുകളിലാണ്. സംസ്ഥാനത്ത് നിലവില്‍ ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍. ആറ് മുതല്‍ എട്ട് വരെ ആഴ്ചകളില്‍ പോസിറ്റിവിറ്റി അഞ്ചു ശതമാനത്തിലേക്ക് കുറയില്ലെന്നാണ് ബല്‍റാം ഭാര്‍ഗവ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

പോസിറ്റിവിറ്റി ദേശീയ ശരാശരി 21 ശതമാനമാണ്. രാജ്യത്താകെയുള്ളത് 718 ജില്ലകളാണ്. ഇതില്‍ 533 ജില്ലകള്‍ അടച്ചിട്ടാല്‍ ദേശീയ ലോക്ക് ഡൗണിനു സമാനമാകും. സാമ്പത്തിക ആഘാതം ചൂണ്ടിക്കാട്ടി ദേശീയ ലോക്ക് ഡൗണ്‍ വേണ്ടെന്ന് കേന്ദ്രം ഉറച്ചുനില്‍ക്കുമ്പോഴാണ് ഭൂരിഭാഗം മേഖലകളിലും അടച്ചിടല്‍ തുടരണമെന്ന ഐ.സി.എം.ആര്‍ നിര്‍ദ്ദേശം.

 



ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വൈറസിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തി. കൂടുതല്‍ വ്യാപനശേഷിയുള്ള ഈ വകഭേദം 44 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. രാജ്യത്തെ രൂക്ഷമായ രണ്ടാം കൊവിഡ് തരംഗത്തിന് ഇതും കാരണമാണെന്നാണ് വിലയിരുത്തല്‍.

ഇന്നലെ രാത്രി 10.30 വരെയുള്ള കണക്കുപ്രകാരം രാജ്യത്തു 3.07 ലക്ഷം പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മരണം 3299. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2.36 കോടിയും ആകെ മരണം 2.57 ലക്ഷവുമായി. ഇതുവരെ കോവിഡ് മുക്തര്‍ 1.96 കോടി. ബുധനാഴ്ച 3.48 ലക്ഷം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു; മരണം, 4205.



അതേസമയം കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചത്. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.



ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കേരളത്തില്‍ ലോക് ഡൗണ്‍ തുടരുന്ന സമയത്തും രോഗം കൂടി നില്‍ക്കുന്നത് കേന്ദ്ര നിര്‍ദേശം ശരി വയ്ക്കുന്നതാണ്. ലോക് ഡൗണ്‍ നീളാനാണ് സാധ്യത.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 minute ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (13 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (25 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (37 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends