Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... സത്യത്തില്‍ ലോക് ഡൗണ്‍ കാരണമോ ജ്യോത്സ്യന്റെ പ്രവചനം കാരണമോ സത്യപ്രതിജ്ഞ നീട്ടിയത്; മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെത്രെ; പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി

13 MAY 2021 08:42 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ ഒരു ജ്യോത്സ്യനാണ് താരം. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലേയും മന്ത്രിസഭകള്‍ അധികാരത്തിലേറി. എല്ലായിടത്തും കൊറോണയുമുണ്ട്. കേരളത്തില്‍ മാത്രം ഇത്ര വൈകുന്നതെന്ത് എന്ന ചോദ്യം നേരത്തെ ഉയര്‍ന്നതാണ്. എന്നാല്‍ ജന്മഭൂമിയില്‍ വന്ന വാര്‍ത്ത ചര്‍ച്ചയുടെ ഗതിതന്നെ മാറ്റി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് പത്രം പറയുന്നത്. ഇത് ശരിയാണോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

 



അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) ആള്‍ക്കാര്‍ തന്നെ പറയും എന്ന് അദ്ദേഹം പ്രതികരിച്ചു.

മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുളള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെന്നും ഈ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രി സഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജ്യോത്സ്യന്റെ വിധിയെന്നും ബി.ജെ.പി മുഖപത്രം ആരോപിച്ചിരുന്നു. ഇതേ വാര്‍ത്ത മുസ്ലീം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

 



വാര്‍ത്ത ഇങ്ങനേയാണ്

തുടര്‍ഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ അധികാരം ഏല്‍ക്കാന്‍ വൈകുന്നത് ജോതിഷ വിധിപ്രകാരം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എന്ന് മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജോത്സ്യന്‍ ആണ് അധികാരമേല്‍ക്കാനുള്ള തീയതിയും സമയവും കുറിച്ചത്.

സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂര്‍ സ്വദേശിയായ ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് മേയ് 18ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ നടത്തിയാല്‍ മതി എന്ന തീരുമാനിച്ചത്. മേയ് 17 വരെ സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷങ്ങള്‍ ഉണ്ടെന്നും ഈ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രി സഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജോത്സ്യവിധി.

 



മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുളളവര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചതോടെയാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പോലും മുഖ്യമന്ത്രി അധികാരം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത്.1944 മാര്‍ച്ച് 23ന് മിഥുനം രാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് പിണറായി വിജയന്‍ ജനിച്ചത്.

ഈ മാസം 17വരെ ജോത്സ്യ വിധി പ്രകാരം അത്ര ശുഭകരമല്ല. അതുകൊണ്ടുതന്നെ ശുഭകാര്യങ്ങള്‍ക്ക് മുഹൂര്‍ത്തവും ഇല്ല. ഈ നിരീക്ഷണമാണ് തിടുക്കപ്പെട്ട് അധികാരത്തിലേറെണ്ടെന്ന തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയോട് അടുപ്പമുള്ളവരെ പ്രേരിപ്പിച്ചത്.

 



75 വയസ്സുള്ള പിണറായി വിജയന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അദ്ദേഹം വിദഗ്ധ ചികിത്സ തേടിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് അദ്ദേഹം കൊവിഡ് ബാധിതനായത്.

 

മേയ് 2ന് തെരഞ്ഞെടുപ്പ് ഫലം വന്ന ബംഗാള്‍ ,തമിഴ്‌നാട്, അസാം, പുതുച്ചേരി എന്നി സംസ്ഥാനങ്ങളില്‍ എല്ലാം ഭുരിപക്ഷം ലഭിച്ച പാര്‍ട്ടി അധികാരം ഏറ്റിരുന്നു. 140 അംഗ നിയമ സഭയില്‍ 99 സീറ്റുകള്‍ നേടി വിജയിച്ച കേരളത്തില്‍ മാത്രമാണ് കൊവിഡ് സാഹചര്യത്തിലും സര്‍ക്കാര്‍ ഉണ്ടാക്കാതെ വൈകിപ്പിക്കുന്നത്.

എന്തായാലും വാര്‍ത്ത കള്ളമാണെങ്കിലും സത്യമാണെങ്കിലും ആ ജ്യോത്സ്യനെ തപ്പി മലയാളികള്‍ നടക്കുകയാണ്. ഒന്നുമില്ല തങ്ങളുടെ ജാതക ദോഷവും ഒന്നു മാറ്റാന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (14 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (26 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (38 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends