Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നിറകണ്ണുകളോടെ ഗണേഷ്... രണ്ടാം പിണറായി സര്‍ക്കാരില്‍ ഗണേഷ് കുമാര്‍ മന്ത്രിയാകാന്‍ സാധ്യതയേറി; നല്ലമന്ത്രിയെന്ന് പേരെടുത്ത് വിവാദത്തില്‍ ചാടിയ ഗണേഷ് കുമാറിനെ പഴയ പ്രതാപത്തോടെ തിരികെ കൊണ്ടുവരും; വിവാദത്തില്‍ ചെന്ന് ചാടരുതെന്ന് പ്രത്യേക നിര്‍ദേശം

13 MAY 2021 09:37 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ കുറച്ചു കാലം മന്ത്രിയായിരുന്നെങ്കിലും ഗണേഷ് കുമാര്‍ നല്ല ഗതാഗത മന്ത്രിയെന്ന പേരെടുത്തു. ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടു വന്ന പല പരിഷ്‌കാരങ്ങളും ഇപ്പോഴും തുടരുകയാണ്.

നഷ്ടത്തിലായ ഡിപ്പോകളെ ലാഭത്തിലാക്കാന്‍ കൊണ്ടുവന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പകുതി വഴിയിലാണ്. ബസിലെ ടിക്കറ്റ് മെഷീനും ഗണേഷ് കുമാറിന്റെ സംഭാവനയാണ്. അങ്ങനെയുള്ള ഗണേഷ് കുമാറിനെ കുടുംബ പ്രശ്‌നങ്ങളും വിവാദങ്ങളുമാണ് അകറ്റിയത്. പിന്നീട് പലവട്ടം മന്ത്രിയാകാന്‍ ശ്രമിച്ചെങ്കിലും യുഡിഎഫ് സമ്മതിച്ചില്ല. അവസാനം അച്ഛന്‍ ബാലകൃഷ്ണ പിള്ളയും ഗണേഷ്‌കുമാറും എല്‍ഡിഎഫിലായി.

 



ഇപ്പോള്‍ ഗണേഷ് കുമാറിന് നല്ല കാലമാണ്. എല്‍ഡിഎഫില്‍ വന്നപ്പോള്‍ അച്ഛന് നല്‍കിയ വാക്ക് പാര്‍ട്ടി നിറവേറ്റുമെന്നാണ് കരുതുന്നത്. ഗണേഷ് കുമാര്‍ ഏകാംഗ കക്ഷിയാണെങ്കിലും മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന.

ഘടകകക്ഷികളുമായി ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കിയ സി.പി.എം. തീരുമാനത്തിലേക്കു നീങ്ങുന്നു. 21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. മുന്നണിയില്‍ ഉള്‍പ്പെട്ടതും സഹകരിക്കുന്നതുമായ ആറു കക്ഷികള്‍ക്ക് ഒറ്റ എം.എല്‍.എ.മാര്‍ മാത്രമുള്ളതിനാല്‍ ആദ്യപടിയായി കേരള കോണ്‍ഗ്രസ് ബിയില്‍നിന്ന് കെ.ബി. ഗണേഷ്‌കുമാറിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിലേക്കാണ് മുന്നണിനേതൃത്വം നീങ്ങുന്നത്.



എന്നാല്‍, ഇതിനൊരു പൊതുനയം രൂപപ്പെടുത്തിയേക്കും. മറ്റു ഘടകകക്ഷികള്‍ക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. എല്ലാ ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സി.പി.എം. നേതൃത്വം സി.പി.ഐ. നേതൃത്വത്തെയും അറിയിച്ചുപോരുന്നു.

സി.പി.എം.12, സി.പി.ഐ. 4, കേരള കോണ്‍ഗ്രസ് (എം)1, ജെ.ഡി.എസ്.1, എന്‍.സി.പി.1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.

 



സ്പീക്കര്‍ സി.പി.എം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കര്‍ സി.പി.ഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാലത്ത് സി.പി.എമ്മിന് 13ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് നല്‍കിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനായിരിക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എല്‍.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സി.പി.എം. നേതൃത്വം അറിയിച്ചിരിക്കുന്നത്.

എന്‍.എസ്.എസും എല്‍.ഡി.എഫും തമ്മില്‍ അകന്നുനില്‍ക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ പാതയില്‍ ഗണേഷ് കുമാറും എന്‍.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് എന്‍.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തല്‍.

 



ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ പ്രതിപക്ഷം വലിയ ആരോപണമായി ഉയര്‍ത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാന്‍ കാരണമാകുന്നു. ഇതുവഴി ലത്തീന്‍ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.

സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനില്‍ പന്തലിടാന്‍ തുടങ്ങി. എന്തായാലും അടുത്തയാഴ്ച ആദ്യം കല്ലും നെല്ലും തിരിയും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (14 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (26 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (38 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends