Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പിണറായി അത് കണ്ടെത്തും.... വി എസിൻറെ വിശ്വസ്തനെ ഇപ്പോഴാണ് പിണറായിക്ക് കിട്ടിയത്! തകർത്തടുക്കും കട്ടായം

13 MAY 2021 10:53 AM IST
മലയാളി വാര്‍ത്ത

തികച്ചും അപ്രതീക്ഷിതമായി ദല്ലാള്‍ നന്ദകുമാര്‍ എങ്ങനെയാണ് കുണ്ടറ പെട്രോള്‍ ബോംബ് കേസില്‍ പ്രതിയാകാന്‍ പോകുന്നത്?

അക്കാര്യം അറിയണമെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കണം. ആരായിരുന്നു ദല്ലാള്‍ നന്ദകുമാര്‍ ? കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ വിശ്വസ്തനായിരുന്നു നന്ദകുമാര്‍.

 

 

അച്ചുതാനന്ദന് വേണ്ടി അങ്ങ് ഡല്‍ഹിയില്‍ വരെ ചരടുവലിക്കാന്‍ കഴിയുന്നയാളായിരുന്നു നന്ദകുമാര്‍. കഴിഞ്ഞ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പിണറായി വിജയന് നല്‍കിയ സമ്മാനങ്ങളൊന്നും കേരളം മറന്നിട്ടില്ല. ലാവ്‌ലിന്‍ കേസില്‍ ഏറ്റവും വലിയ ചരടുവലികള്‍ ഡല്‍ഹിയില്‍ നടന്നത് അച്ചുതാനന്ദന്റെ കാലത്താണ്.

 

രാജ്യത്തെ നീതിന്യായ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് നന്ദകുമാര്‍ എന്നിരിക്കെ അദ്ദേഹം വി എസിന് വേണ്ടി ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടെന്ന സംശയം സി പി എം നേതാക്കള്‍ക്കുണ്ട്. അന്നേ പിണറായി നന്ദകുമാറിനെ നോക്കി വച്ചതാണ്. ഇപ്പോഴാണ് കൈയില്‍ കിട്ടിയതെന്ന് മാത്രം.

 



ഇനി സര്‍ക്കാരിന് അറിയേണ്ടത് ചെന്നിത്തലയും നന്ദകുമാറും തമ്മിലുള്ള ബന്ധമാണ്.ആഴക്കടല്‍ അഴിമതി ചെന്നിത്തലക്ക് നല്‍കിയത് ആരാണെന്നും സര്‍ക്കാരിന് അറിയണം. വി എസുമായി അടുപ്പം പുലര്‍ത്തുന്ന ഏതെങ്കിലും നേതാവിന് അഴിമതി ആരോപണവുമായി ബന്ധമുണ്ടോ എന്നും അറിയേണ്ടതുണ്ട്. വി എസിന് അനാരോഗ്യം സംഭവിച്ചെങ്കിലും അദ്ദേഹത്തിന്റെ ക്യാമ്പ് പിണറായില്‍ എതിരെ സജീവമാണ്. ഇതില്‍ ഒരാള്‍ക്ക് ഒരു വാരിക വരെയുണ്ട് .ഒരു അസല്‍ പിണറായി വിരുദ്ധ പ്രസിദ്ധീകരണം.

ഇഎംസിസി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത് . ഹാജരാകാന്‍ ആവശ്യപ്പെട്ടു നന്ദകുമാറിനു പൊലീസ് നോട്ടിസ് അയച്ചു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണു ചോദ്യം ചെയ്യാന്‍ കാരണമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ടത് ഇഎംസിസിയാണ്.

 



കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടില്‍ ഷിജു എം.വര്‍ഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയില്‍ ശ്രീകാന്ത്, തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഭാഗ്യാലയത്തില്‍ വിനുകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ബോംബ് തയാറാക്കാന്‍ കുപ്പിയില്‍ നിറയ്ക്കാനുള്ള പെട്രോള്‍ വാങ്ങിയതു ചേര്‍ത്തലയില്‍ നിന്നാണെന്നു കണ്ടെത്തിയതായി ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്‍ പറഞ്ഞു.

 



വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഉന്നതതല ചര്‍ച്ചകളിലൊക്കെ നന്ദകുമാര്‍ പങ്കെടുത്തിരുന്നു.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുമായി അദാനി പോര്‍ട്സ് ചെയര്‍മാന്‍ ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാര്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു. 2015 ല്‍ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സിനെ കാണാന്‍ അദാനിയും സംഘവും എത്തുന്നതിന് തൊട്ടുമുമ്പ് കന്റോണ്‍മെന്റ് ഹൗസിലെത്തിയ നന്ദകുമാര്‍ കൂടിക്കാഴ്ചയിലുടനീളം പങ്കാളിയായി.


ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച വി.എസ്., നന്ദകുമാറിന്റെ സാന്നിദ്ധ്യം സംബന്ധിച്ച ചോദ്യത്തിന്, താന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും നന്ദകുമാര്‍ അദാനിയുടെ കൂടെ വന്നതായിരിക്കുമെന്നും മറുപടി നല്‍കി.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ നന്ദകുമാറും അദാനിയുടെ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ചര്‍ച്ചയ്ക്കുവന്നതെന്ന് വിശദീകരിച്ചു. ഏഴുവര്‍ഷം മുമ്പ് വി.എസ്. മുഖ്യമന്ത്രിയായിരുന്ന സമയത്തും അദാനിക്കുവേണ്ടി താന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.

 


നന്ദകുമാറിന് വി.എസ്സുമായി അടുപ്പമുണ്ടെന്ന് നേരത്തെ വിവാദമുയര്‍ന്നിരുന്നു. ഡേറ്റാ സെന്റര്‍ ഇടപാടിന്റെ പേരില്‍ ഭരണപക്ഷം ഇത് ആയുധമാക്കി വി.എസ്സിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഡേറ്റാ സെന്റര്‍ ആരോപണത്തില്‍ ഔദ്യോഗിക പക്ഷം വി എസിനെതിരെ രംഗത്തെത്തിയിരുന്നു.

വി എസ് ആരോഗ്യപരമായി ക്ഷീണിതനായപ്പോള്‍ നന്ദകുമാര്‍ ആര്‍ക്കൊപ്പം എന്നാണ് പിണറായിക്ക് അറിയേണ്ടത് .അതിന് കുണ്ടറ വഴികാട്ടിയാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

 

 a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 minute ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (13 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (25 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (37 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends