Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

'ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാൻ മരണങ്ങൾ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ. ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളിൽ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി കാമ്പുള്ള ചോദ്യങ്ങൾ ചോദിക്കുന്ന രീതി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയും ജ്യോതിഷവും...' മുരളി തുമ്മാരുകുടി കുറിക്കുന്നു

13 MAY 2021 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

കൃത്യം അഞ്ചര മണിക്ക് അദ്ദേഹം ബ്രീഫിങ്ങിന് എത്തും. അമ്പത് മിനുട്ടോളം അദ്ദേഹം സംസാരിക്കും. എത്ര ആളുകൾക്ക് രോഗം ഉണ്ടായി എന്നത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു കുട്ടികൾ നൽകുന്ന സംഭാവന വരെ എടുത്തു പറയും. എൻ്റെ സുഹൃത്ത് മുൻപ് പറഞ്ഞത് പോലെ ആ പത്ര സമ്മേളനം കേട്ടാൽ പിന്നെ സർക്കാർ സർക്കുലറുകൾ ഒന്നും വായിച്ചു നോക്കേണ്ട കാര്യമില്ല. അത്ര സമഗ്രമാണത്. ഇതിനുപിന്നാലെ വരുന്ന ചോദ്യോത്തരവേളയും വിഷയത്തോട് ബാധമുള്ളതാകണം എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മുഖ്യമന്ത്രിയും ജ്യോതിഷവും

മുഖ്യമന്ത്രി വീണ്ടും ഒരു എല്ലാ ദിവസവും തന്നെ പത്രക്കാരെ കാണാൻ തുടങ്ങിയത് ഈ കൊറോണയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാലത്തും മലയാളികളുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കൃത്യം അഞ്ചര മണിക്ക് അദ്ദേഹം ബ്രീഫിങ്ങിന് എത്തും. അമ്പത് മിനുട്ടോളം അദ്ദേഹം സംസാരിക്കും. എത്ര ആളുകൾക്ക് രോഗം ഉണ്ടായി എന്നത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചു കുട്ടികൾ നൽകുന്ന സംഭാവന വരെ എടുത്തു പറയും. എൻ്റെ സുഹൃത്ത് മുൻപ് പറഞ്ഞത് പോലെ ആ പത്ര സമ്മേളനം കേട്ടാൽ പിന്നെ സർക്കാർ സർക്കുലറുകൾ ഒന്നും വായിച്ചു നോക്കേണ്ട കാര്യമില്ല. അത്ര സമഗ്രമാണത്.
അമ്പത് മിനുട്ട് സംസാരിച്ചതിന് ശേഷം അദ്ദേഹം പത്ര പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കുറച്ചു സമയം ബാക്കി വച്ചിട്ടുണ്ട്. ആറോ ഏഴോ ചോദ്യങ്ങൾ ശരാശരി ഉത്തരം പറയും.

പത്രപ്രവർത്തകർക്ക് നല്ല അവസരമാണ് കാര്യങ്ങൾ ചോദിക്കാനും വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താനും വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും. പത്തു മിനുട്ട് ഉള്ളത് കൊണ്ട് വളരെ നന്നായി ഉപയോഗിക്കേണ്ട സമയമാണ്.
ഇന്നലത്തെ ഒരു ചോദ്യം ഇതായിരുന്നു. "സി എം റിസൾട്ട് വന്നിട്ട് പത്തു ദിവസം കഴിഞ്ഞു, സാധാരണ മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭ വരേണ്ടതാണ്. ഈ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് സി എം സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോകുന്നത് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്."സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം ഉണ്ടാവുകയും ഏറ്റവും കൂടുതൽ ആളുകൾ മരിക്കുകയും ചെയ്ത ദിവസം മുഖ്യമന്ത്രിയോട് ചോദിയ്ക്കാൻ കിട്ടുന്ന അവസരത്തിൽ ചോദിക്കുന്ന ചോദ്യമാണ്.

എന്തുത്തരമാണ് ലേഖകൻ പ്രതീക്ഷിക്കുന്നത് ?

പക്ഷെ പറയുമ്പോൾ എല്ലാം പറയണമല്ലോ. കൊറോണയുടെ ഈ രണ്ടാം വരവിന്റെ കാലത്ത് നമ്മുടെ പത്ര പ്രവർത്തകരുടെ ചോദ്യത്തിന്റെ നിലവാരം ഏറെ ഉയർന്നിട്ടുണ്ട്. പണ്ടൊക്കെ പത്തു ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഒമ്പതും വിഷയവുമായി ബന്ധമില്ലാത്തതും രാഷ്ട്രീയം കലർന്നതും ആയിരുന്നു. ഇവിടെ രാഷ്ട്രീയം പറയേണ്ട എന്ന് പലപ്പോഴും മുഖ്യമന്ത്രി വ്യക്തമാക്കാറുണ്ട് എന്നാലും ചോദ്യങ്ങൾ കൊറോണയുമായി ബന്ധപ്പെട്ടല്ല മറ്റു വിഷയങ്ങളിലേക്കാണ് കൊണ്ട് പോകാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ മാറി. ഏഴു ചോദ്യങ്ങളിൽ ആറും വിഷയവുമായി ബന്ധപ്പെട്ടുള്ളത് തന്നെയാണ്. ഏറെ നല്ലത്. പത്ര പ്രവർത്തകർക്ക് നന്ദി.

ഇതൊരു നല്ല കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കാൻ മരണങ്ങൾ തൊട്ടടുത്ത് സംഭവിക്കേണ്ടി വന്നു എന്നത് മാത്രമേ വിഷമമുള്ളൂ. ഇനിയുള്ള ദിവസങ്ങളിലും പത്ര സമ്മേളനങ്ങളിൽ ജ്യോതിഷവും മറ്റു നിസ്സാര കാര്യങ്ങളും ഒഴിവാക്കി കാമ്പുള്ള ചോദ്യങ്ങൾ ചോദിക്കുന്ന രീതി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
മുരളി തുമ്മാരുകുടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (44 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (50 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends