മധുരയില്‍ വാഹനാപകടം; മലയാളി ദമ്പദികൾക്ക് ദാരുണാന്ത്യം; അപകടം നാട്ടിലേയ്ക്കുള്ള യാത്രക്കിടെ

മധുരയില്‍ കാറപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു. എയ്മ ആന്ധ്ര യൂണിറ്റ് പ്രസിഡന്റ് എന്‍.ധനപാലനും ഭാര്യ ജലജയുമാണ് മരിച്ചത്. നാട്ടിലേയ്ക്കുള്ള യാത്രക്കിടെയാണ് ധലപാലനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ജലജ ധനപാലന്‍ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. ധനപാലനെ ഗുരുതരാവസ്ഥയില്‍ മധുര ഗവണ്‍മെന്റ് ആശുപത്രിയിലെ ഐസിയു വില്‍ പ്രവേശിപ്പിവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മധുര നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ദൂരത്ത് മേലൂര്‍ എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ധനപാലന്റെ രണ്ടു കുട്ടികളും സുഹൃത്തും മേലൂര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ട്.
https://www.facebook.com/Malayalivartha


























