Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും....അവസാനമായി ഒരു നോക്കു കാണാനായി കാത്ത് കണ്ണീരോടെ ഭര്‍ത്താവും മകനും ഉറ്റവരും....

15 MAY 2021 07:34 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം വഹിച്ചുള്ള പ്രത്യേക വിമാനം ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടരയ്ക്കു പുറപ്പെട്ടു. ഇന്നു പുലര്‍ച്ചെ 4.30 ന് ഡല്‍ഹിയിലെത്തും.

വൈകിട്ട് അഞ്ചിന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും. ഇവിടെനിന്നു ഭര്‍ത്താവ് സന്തോഷും ബന്ധുക്കളും ജനപ്രതിനിധികളുംചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി രാത്രിയോടെ കീരിത്തോട്ടിലെ വസതിയിലെത്തിക്കും.

 



നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കീരിത്തോട് നിത്യസഹായ മാതാ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തും. ഇസ്രയേല്‍ എംബസി അധികൃതര്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തേക്കും. ചൊവ്വാഴ്ച മൃതദേഹം എത്തിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഇസ്രയേല്‍ പ്രത്യേക വിമാനം ഇതിനായി സജ്ജീകരിച്ചതോടെയാണ് നേരത്തെയാക്കിയത്.

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവരുടെയെല്ലാം സമയോചിത ഇടപെടലും നടപടികള്‍ വേഗത്തിലാക്കാന്‍ സഹായകരമായെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.




ഇസ്രയേല്‍ സര്‍ക്കാരില്‍നിന്ന് സൗമ്യയുടെ കുടുംബത്തിന് അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്നാണ് ഇസ്രായേല്‍ എംബസി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ഇസ്രയേലില്‍ ഹോംനഴ്സായ സൗമ്യ (31) ചൊവ്വാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ സഹോദരി ഷേര്‍ളിയും മറ്റൊരു ബന്ധു ജോമോനും ഇസ്രയേലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് മൃതദേഹത്തെ അനുഗമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് സന്തോഷും ബന്ധുക്കളും സത്യവാങ്മൂലവും അനുബന്ധ രേഖകളും ഇസ്രയേലിലേക്ക് ബുധനാഴ്ച തന്നെ ഇ-മെയില്‍ വഴി അയച്ചിരുന്നു.

 




ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളില്‍ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മറ്റുളളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീട് പൂര്‍ണമായും തകര്‍ന്നു

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈകുന്നേരം അഞ്ചിനാണ് നിലവില്‍ ദര്‍ശനം... ഇത് 3.30 അല്ലെങ്കില്‍ നാലിന് തുടങ്ങാനാണ് ആലോചന  (13 minutes ago)

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (22 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (46 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (48 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (56 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (1 hour ago)

66 കോടി രൂപയുടെ കരാറിൽ  (1 hour ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (2 hours ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (2 hours ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (2 hours ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

Malayali Vartha Recommends