Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ

01 AUGUST 2026 06:25 AM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് പുതിയ മേക്കോവറില്‍. പരമ്പരാഗത വസ്ത്രധാരണ രീതികളില്‍ നിന്ന് മാറി ജീന്‍സും ടോപ്പും അണിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ജോളി പോലീസുകാര്‍ക്കൊപ്പം എത്തിയത്. ജോളിയുടെ ഈ അപ്രതീക്ഷിത രൂപമാറ്റം കാണാന്‍ ചുറ്റും ആളുകള്‍ കൂടിയതോടെ പോലീസ് ഇവരെ വേഗത്തില്‍ കോടതിക്ക് അകത്തേക്ക് മാറ്റി. ആളുകള്‍ തന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജോളി ഒട്ടും ഭയമില്ലാതെ കൂടെയുള്ള പോലീസുകാരോട് തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൈയില്‍ സ്‌പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

 

 

കോഴിക്കോട് സബ് ജയിലില്‍ വിചാരണത്തടവുകാരിയായി കഴിയുന്ന ജോളിയെ ബിരുദ പരീക്ഷ എഴുതുന്നതിനായി പ്രത്യേക സുരക്ഷാ സന്നാഹങ്ങളോടെയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എ. ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജോളി ഇപ്പോള്‍. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഉപരിപഠനത്തിന് തുടക്കമിട്ടത്.

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കൂടത്തായിയിലെ സ്വന്തം കുടുംബത്തിലെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ 2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളി അറസ്റ്റിലാകുന്നത്. എന്‍.ഐ.ടി പ്രൊഫസറാണെന്ന് വ്യാജമായി ചമഞ്ഞായിരുന്നു ഇവര്‍ വര്‍ഷങ്ങളോളം ക്രൂരമായ കൊലപാതക പരമ്പരകള്‍ നടത്തിയത്. ഈ സംഭവങ്ങള്‍ കേരളീയ പൊതുസമൂഹത്തെയാകെ വലിയ ഞെട്ടലിലേക്ക് തള്ളിയിട്ടിരുന്നു.

നിലവില്‍ ചരിത്രത്തില്‍ ബിരുദം നേടാനുള്ള കഠിന പ്രയത്‌നത്തിലാണ് ജോളി. ആകെ എട്ട് പേപ്പറുകളില്‍ ഇനി ഒരൊറ്റ പരീക്ഷ മാത്രമാണ് ഇവര്‍ക്ക് ബാക്കിയുള്ളത്. അവസാന പേപ്പറിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിക്കാന്‍ ജയിലില്‍ കഠിനമായി പഠിക്കുകയാണവര്‍. ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാ പേപ്പറും ജോളി വിജയിച്ചിരുന്നു. സെന്‍ട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ഇതോടൊപ്പം ബി.എ. ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. കൂടാതെ 35 തടവുകാര്‍ തുല്യതാ പരീക്ഷയും എഴുതുന്നുണ്ട്.

തടവുശിക്ഷ കൊണ്ടുദ്ദേശിക്കുന്ന പരിവര്‍ത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്തേവാസികള്‍ ഉപരിപഠനത്തിലേക്ക് തിരിഞ്ഞത്. പരീക്ഷ അവസാനിക്കുന്നത് വരെ ജോളി കണ്ണൂര്‍ വനിതാ ജയിലില്‍ തുടരും. ജയിലില്‍ കഴിയുന്നതിനിടെ വിഷാദരോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കിവരുന്നുണ്ട്.


അതേസമയം ജയിലുകളില്‍ തടവുകാര്‍ക്ക് പഠിക്കാനായി സൗജന്യ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തടവുകാര്‍ക്ക് വിദ്യാര്‍ത്ഥിയാകാന്‍ ഒരു രൂപപോലും ആവശ്യമില്ല; പഠിക്കാനുള്ള സന്നദ്ധത മാത്രം മതിയാകും. അധ്യാപകരും പുസ്തകങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കും. ബിരുദാനന്തര ബിരുദം ചെയ്യുന്നവര്‍ക്ക് അസൈന്‍മെന്റുകള്‍ തയ്യാറാക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്.

നിശ്ചിത സമയങ്ങളില്‍ ജയില്‍ വാര്‍ഡന്മാരുടെ സാന്നിധ്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പഠനാവശ്യങ്ങള്‍ക്ക് സഹായം തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സൂപ്രണ്ട് കെ. വേണു, വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് വണ്‍ കെ. രാജേഷ് കുമാര്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ടീച്ചര്‍ എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ജയിലിലെ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... വിചാരണ  ഇന്ന് ആഗസ്റ്റ് 1 ന് തുടങ്ങും, 2 സാക്ഷികൾ ഇന്ന് ആഗസ്റ്റ് 1 ന് ഹാജരാകണം, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്ത  (4 minutes ago)

കുടുംബത്തിലും ജോലിയിലും ജാഗ്രതാ നിർദ്ദേശം: ഇന്നത്തെ നക്ഷത്രഫലം!  (14 minutes ago)

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ...  (20 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (33 minutes ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (34 minutes ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (45 minutes ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (7 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (7 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  (7 hours ago)

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (8 hours ago)

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍  (10 hours ago)

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു  (10 hours ago)

കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി  (11 hours ago)

Malayali Vartha Recommends