ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ശബരിമലയിലേക്കു മില്‍മ കഴിഞ്ഞ സീസണില്‍ വിതരണം ചെയ്ത നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നാളെ ആഭ്യന്തരമന്ത്രിക്കു കത്തു നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്നു മാത്രമല്ല മായം ചേര്‍ക്കലും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ വിശദമായ പരിശോധനയില്ലാതെയാണെന്നും ഗുണനിലവാരമുണ്ടെന്ന് അറിയിപ്പ് ലഭിക്കാതെ നെയ്യ് സന്നിധാനത്തേക്ക് കടത്തിവിടാന്‍ പാടില്ലെന്ന ചട്ടം ഉദ്യോഗസ്ഥ ഒത്താശയില്‍ മറികടന്നതായി സംശയിക്കുന്നുവെന്നും എം.ജി രാജമാണിക്യം മന്ത്രി കെ.മുരളീധരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. നെയ്യില്‍ കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മില്‍മയുടെ പാക്കറ്റുകളിലാണ് നെയ്യ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. പമ്പയിലെ ലാബില്‍ പരിശോധന നടത്തിയിട്ടുണ്ട് പമ്പയില്‍ വച്ച് മാറ്റാം, കൊണ്ടു പോകുന്ന സമയത്തും പാക്കറ്റുകള്‍ മാറ്റാമെന്നും അതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മില്‍മ നല്‍കിയ നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന ആരോപണം ദേവസ്വം വിജിലന്‍സ് വിശദമായി അന്വേഷിക്കാന്‍ തീരുമാനിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ബോര്‍ഡ് യോഗത്തിനു ശേഷമാണ് കെ.ജയകുമാര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്‍പ് ഇതു സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് ഒന്നും ബോര്‍ഡിനു കിട്ടിയിട്ടില്ല. കരാര്‍ ഉണ്ടായിരുന്നിട്ടും 2026 ജനുവരിക്ക് ശേഷം മില്‍മ നെയ്യ് വാങ്ങിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. 2024-25ല്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് നെയ്യ് വിതരണം ചെയ്യാന്‍ കരാര്‍ നല്‍കിയിരുന്നു. അതിന്റെ ഗുണനിലവാരം മോശമായതിനാലാണ് കഴിഞ്ഞ വര്‍ഷം മില്‍മയ്ക്കു കരാര്‍ നല്‍കിയത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ, ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക്, ഫുഡ് സേഫ്റ്റി പരിശോധന കൃത്യമായി നടന്നോ, ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടായോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് ദേവസ്വം വിജിലന്‍സ് എസ്പിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജയകുമാര്‍ പറഞ്ഞു. ഇത്തവണ എന്തായാലും നെയ്യ് പുറത്തുനിന്നു വാങ്ങില്ല. കഴിഞ്ഞ സീസണില്‍ വാങ്ങിയ നെയ്യ് സംബന്ധിച്ചാണ് ഇപ്പോള്‍ പരാതി ഉള്ളത്. ഉപയോഗിച്ചു പോയ നെയ്യുടെ ഗുണനിലവാരം എങ്ങനെയാണ് കണ്ടുപിടിക്കാന്‍ പോകുന്നുവെന്ന് എനിക്കറിയില്ല. ഇപ്പോഴത്തെ വിവാദം ഉണ്ടാകുന്നതിനു മുന്‍പു തന്നെ ഈ സീസണില്‍ നെയ്യ് പുറത്തുനിന്നു വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ദൈവഹിതം എന്നേ പറയാനുള്ളൂ. മില്‍മയുടെ കാര്യം സര്‍ക്കാരും മറ്റ് ഏജന്‍സികളും അന്വേഷിക്കുന്നുണ്ടെന്നും കെ.ജയകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























