മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പാണ് കന്നഡ സംഘടനകള്‍ ഉയര്‍ത്തുന്നത്. വെള്ളം വേണ്ടെന്ന് പറയാതെ ബംഗളൂരുവിലേക്ക് വിജയ്‌യെ പ്രവേശിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വരികയാണെങ്കില്‍ വിമാനത്താവളത്തില്‍ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കി. കൂടാതെ, വിജയ്‌യുടെ സിനിമ ജനനായകനെതിരെയും കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷമാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് പല സ്ഥലങ്ങളിലും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു. കര്‍ണാടകയില്‍ മണ്ഡ്യയിലെ ചില തിയേറ്ററുകളില്‍ ജനനായകന്‍ സിനിമയുടെ നേരത്തെ നിശ്ചയിച്ചിരുന്ന ഷോകളടക്കം റദ്ദാക്കി.
കാവേരി ജലവിതരണ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കന്നഡ അനുകൂല സംഘടനകള്‍ മണ്ഡ്യയില്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. പ്രതിഷേധക്കാര്‍ സിനിമാ പോസറ്റര്‍ വലിച്ചുകീറുകയും തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കാവേരി വിഷയത്തില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തെയും പ്രതിഷേധം പ്രതികൂലമായി ബാധിച്ചത്. അതേസമയം, കര്‍ണാടക തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനുണ്ടാകില്ല. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വിജയ്മായുള്ള കൂടിക്കാഴ്ച ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചു. ചര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം നിലവില്‍ ഇല്ലെന്നും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാര്‍ വിജയ്‌യെ അറിയിക്കും.
സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. വിഷയത്തിലെ അടുത്ത നിലപാട് സര്‍വകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്.
https://www.facebook.com/Malayalivartha

























