Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..


മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്റെ ക്രൂരതകൾ വിവരിച്ച വാട്സാപ്പിലെ കുറിപ്പിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും...


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ

തോരാമഴയില്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍.... അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ജില്ലയില്‍ വ്യാപക മഴയ്ക്ക് കാരണം, വിവിധ താലൂക്കുകളിലായി 54 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

15 MAY 2021 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങളിൽക്കൂടി ശുദ്ധ ജല പ്ലാന്റുകൾ സ്ഥാപിച്ച് യു എസ് ടി 

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ സൂരജ് പിഷാരടി മരിച്ചു...

'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്റെ ക്രൂരതകൾ വിവരിച്ച വാട്സാപ്പിലെ കുറിപ്പിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും...

ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!

താഴ്ന്ന ഭാഗങ്ങളെ വെള്ളത്തില്‍ മുക്കി ജില്ലയില്‍ രണ്ടു ദിവസമായി കനത്ത മഴ. മഴയിലും കാറ്റിലും വിവിധ താലൂക്കുകളിലായി 54 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.


നെയ്യാറ്റിന്‍കര താലൂക്കില്‍ 39 വീടുകള്‍ പൂര്‍ണമായും 2 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കലയില്‍ ഏഴും ചിറയിന്‍കീഴില്‍ അഞ്ചും വീടുകള്‍ തകര്‍ന്നു. വീടുകള്‍ തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.

 



ജില്ലയിലാകെ രണ്ടുകോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുണ്ട്.വിവിധ താലൂക്കുകളിലായി അറുപതിലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. നെടുമങ്ങാട് താലൂക്കില്‍ അരുവിക്കരയില്‍ വീടിന് മുകളില്‍ അപകടകരമായി നിന്ന മരം ഫയര്‍ഫോഴ്സ് മുറിച്ചുമാറ്റി.

നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് തമ്പാനൂര്‍, കിഴക്കേകോട്ട, ചാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി. കരമന, കിള്ളിയാറുകള്‍ ഏതുനിമിഷവും കരകവിഞ്ഞ് ഒഴുകുമെന്ന സ്ഥിതിയിലാണ്.

 




കഴിഞ്ഞദിവസം കാവില്‍ കടവില്‍ ചൂണ്ടയിടുന്നതിനിടെ കിള്ളിയാറില്‍ വീണയാള്‍ അര കിലോമീറ്ററോളം കുത്തൊഴുക്കില്‍പ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.


പൂജപ്പുരയില്‍ മരം റോഡിന് കുറുകെ വീണത് ഗതാഗത തടസമുണ്ടായി. ഫയര്‍ഫോഴ്‌സ് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 



അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ജില്ലയില്‍ വ്യാപക മഴയ്ക്ക് കാരണം. ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും രാവിലെ മഴ കുറഞ്ഞതിനെ തുടര്‍ന്ന് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ വൈകിട്ടോടെ മഴ കനത്തപ്പോള്‍ വീണ്ടും പ്രഖ്യാപനമുണ്ടായി. ആമയിഴഞ്ചാന്‍ തോട്ടില്‍ അടിഞ്ഞു കൂടിയ മണ്ണ് യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ആദ്യ മഴയില്‍ത്തന്നെ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.

മഴയില്‍ കിഴക്കേകോട്ടയിലും ചാലയിലും വെള്ളക്കെട്ടായി. ചാലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. കരിമഠം കോളനിയിലെ ചില ഭാഗങ്ങളിലും വെള്ളം കയറി. റോഡു ടാര്‍ ചെയ്തതിലെ അശാസ്ത്രീയത കാരണം ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന്‍മുക്കിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.

 



ഒന്നാം നിലയുടെ പകുതിയോളം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ട്. റോഡുനിരപ്പില്‍ നിന്നു മുകളിലായി സ്ലാബുകള്‍ സ്ഥാപിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. കോര്‍പ്പറേഷന്‍ അധികൃതരെത്തി സ്ലാബുകള്‍ ഉയര്‍ത്തി വെള്ളം കടത്തിവിട്ട ശേഷമാണ് വെള്ളപ്പൊക്കത്തിനു ശമനമായത്.

പുത്തന്‍പാലം, വലിയ വാഴപ്പണ, ബണ്ടുകോളനി, ആനയറ, ജഗതി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയില്‍ 39.45 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഇതുവരെ നശിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായ 18കാരിയുടെയും 24കാരന്റെയും മൃതദേഹങ്ങള്‍ ക്ഷേത്രത്തിന് പിന്നില്‍ നിന്നും കണ്ടെത്തി  (32 minutes ago)

സൗദിയിൽ ഇതൊന്നും നടക്കില്ല പ്രവാസികൾക്ക് WARNING ഷെയ്ഖ് അബ്ദുല്ലത്തീഫ് കലിപ്പിൽ അനുസരിച്ചില്ലെങ്കിൽ പുറത്താകും..!  (1 hour ago)

Collector കാവിപ്പതാകയുമായി കളക്ടർ  (2 hours ago)

എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5  ലക്ഷം രൂപ ചെലവിൽ രണ്ട്  ജലശുദ്ധീകരണ  പ്ലാന്റുകൾ  കൈമാറി    (2 hours ago)

യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക്  (2 hours ago)

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു...  (2 hours ago)

V Sivankutty- സഭയില്‍ താരം മന്ത്രി ശിവന്‍കുട്ടി  (3 hours ago)

മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്  (3 hours ago)

ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!  (3 hours ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (3 hours ago)

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (4 hours ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (4 hours ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (4 hours ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (5 hours ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (5 hours ago)

Malayali Vartha Recommends