Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..

ടൗട്ടേ ചുഴലിക്കാറ്റ്; തെക്കന്‍ മേഖലയില്‍ ദുരിതപെയ്ത്തിന് ശമനം, വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു; വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി; അഗത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

16 MAY 2021 03:38 PM IST
മലയാളി വാര്‍ത്ത

ടൗട്ടേ ചുഴലിക്കാറ്റ് കേരളത്തെ തൊട്ടില്ലെങ്കിലും, അതിന്റെ സ്വാധീനത്തില്‍ പെയ്ത മഴ സംസ്ഥാനത്ത് ദുരിതപ്പെയ്ത്തായി. വടക്കന്‍ കേരളത്തില്‍ മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ പ്രതികൂലമായ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.

 

അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 15 മുതല്‍ മെയ് 21 വരെ 60 ഓളം ട്രെയിനുകള്‍ റദ്ദാക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചില ട്രെയിനുകള്‍ റദ്ദാക്കാനും യാത്രകള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചുവെന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും തീരദേശ റോഡുകള്‍ ഒലിച്ചു പോയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴയാണ് വടക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും ലഭിച്ചത്. ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് വിവരമില്ല. തെരച്ചിലിനായി കോസ്റ്റ്ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. വടകര അഴിത്തല മുതല്‍ കുരിയാടി വരെ നാല് കിലോമീറ്റര്‍ കരിങ്കല്‍ ഭിത്തി താഴ്ന്നുപോയി. പ്രദേശത്ത് നൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ട്.

 

കാപ്പാട് തീരദേശ റോഡ് തകര്‍ന്നു. അതുകൊണ്ട് തന്നെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. കാസര്‍ക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. ഷിറിയ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളില്‍ നിന്നായി 523 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ പഴശി ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ചെങ്ങളായി, വളപട്ടണം, ബാവലി പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ നാല് ഷട്ടറുകള്‍ തുറന്നു. വയനാട്ടിലെ ബാണാസുര, കാരാപ്പുഴ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. പാലക്കാട് ജില്ലയിലെ ആനക്കര കുമ്പിടി ഉമ്മത്തൂരില്‍ റോഡരികിലെ പഞ്ചായത്ത് കിണര്‍ മഴയില്‍ ഇടിഞ്ഞ് താഴ്ന്നു. വയനാട്ടിലെ പേരിയയില്‍ വീടിന് മുകളിലേക്ക് മരം വീണ് കുട്ടിക്ക് പരിക്കേറ്റു. മഴയും കടല്‍ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. ചെല്ലാനത്ത് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇടുക്കിയിലും തൃശ്ശൂരും പല ഭാഗത്തും മഴ പെയ്യുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുവാദം നല്‍കി.

 

തൃശൂര്‍ നഗരതിലും തീരദേശത്തും മഴ തുടരുകയാണ്. കൊടുങ്ങല്ലൂര്‍, ചാവക്കാട്, എറിയാട് എന്നിവിടങ്ങളിലായി 354 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗുരുവായൂരില്‍ കിഴക്കേ ഗോപുരത്തിലെ താഴിക കുടത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ചിമ്മിനി, പെരിങ്ങല്‍ക്കുത്ത് ഡാമുകളിലെ ജലനിരപ്പുയര്‍ന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴയില്‍ മത്സ്യ ബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇടുക്കിയില്‍ മഴ തുടരുന്നെങ്കിലും ശക്തമായ കാറ്റ് കുറഞ്ഞതിനാല്‍ കാര്യമായ നാശനഷ്ടങ്ങളില്ല. പീരുമേട് മേഖലയിലാണ് മഴ കൂടുതല്‍. 205 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 17 വീടുകള്‍ പൂര്‍ണ്ണമായും 258 വീടുകള്‍ക്ക് ഭാഗികമായും തകര്‍ന്നു. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്ന് വിട്ടിരിക്കുകയാണ്. രണ്ടു ദിവസം തിമിര്‍ത്തു പെയ്ത മഴക്ക് എറണാകുളത്തും കുറവുണ്ട് ചെല്ലാനത്ത് വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് ക്യാമ്പുകളിലുണ്ടായിരുന്ന പകുതിയോളം പേര്‍ വീട് വൃത്തിയാക്കാനും മറ്റുമായി മടങ്ങി.

നായരമ്പലത്ത് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. വേലിയിറക്ക സമയത്തും വീടുകളില്‍ നിന്നും വെള്ളമിറങ്ങുന്നില്ല. വെള്ളം കയറിയതിനെ തുടര്‍ന്ന് നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ഏഴു ഷട്ടറുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. കോട്ടയത്ത് മീനച്ചിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 8 ക്യാമ്പുകളിലായി 151 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

 

തിരുവനന്തപുരത്ത് തകര്‍ന്ന ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖത്ത് തീരത്തോട് ചേര്‍ന്ന എയര്‍പോര്‍ട്ട് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍. വെട്ടുകാട്, കൊച്ചുവേളി, പൊഴിയൂര്‍ മേഖലകളില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. കൂടുതല്‍ വീടുകള്‍ അപകട ഭീഷണിയിലാണ്. വലിയതുറ പാലം കൂടുതല്‍ അപകടാവസ്ഥയിലായി. സാധാരണ കടല്‍ക്ഷോഭം ഉണ്ടാകാത്ത ഇടങ്ങളില്‍ ഇത്തവണ കടലാക്രമണം രൂക്ഷമായതും, ശംഖുമുഖത്തടക്കം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ വലിയനാശനഷ്ടങ്ങളും തീര്‍ക്കുന്നത് വലിയ പ്രതിസന്ധിയാണ്.

പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ ഇടവിട്ട് മഴപെയ്യുന്നുണ്ട്. കൊല്ലത്ത് ചില മേഖലകളില്‍ മാത്രമാണ് മഴ. കടല്‍ക്ഷോഭത്തിനും കുറവുണ്ട്. പത്തനംതിട്ടയില്‍ മലയോരമേഖലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. അണക്കെട്ടുകളില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മൂഴിയാര്‍ അണക്കെട്ട് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. മണിമലയാറിലെ ജലനിരപ്പ് ഇപ്പോഴും അപകരമായ നിലയാമെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (5 minutes ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (14 minutes ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (28 minutes ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (48 minutes ago)

കണ്ണീർക്കാഴ്ചയായി... കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (56 minutes ago)

തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ... കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ  (1 hour ago)

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (2 hours ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (2 hours ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (2 hours ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (2 hours ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (3 hours ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (3 hours ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (13 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (14 hours ago)

Malayali Vartha Recommends