പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...

വാനോളം പ്രതീക്ഷയുമായി... 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. വാനോളം പ്രതീക്ഷയിൽ ജില്ലയിലെ ആയിരത്തോളം യാനങ്ങൾ ചാകരക്കോളു കൊയ്യാനായി കടലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. കരിക്കാടി, കഴന്തൻ ചെമ്മീൻ, ഓണക്കണവ, ഒട്ടുകണവ, പേക്കണവ, കിളിമീൻ, ഉലുവ, കണ്ണൻ അയല തുടങ്ങിയവ കാര്യമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
ട്രോളിങ് നിരോധനകാലയളവിൽ പരമ്പരാഗത യാനങ്ങൾക്ക് മികച്ചരീതിയിൽ മീൻ ലഭിച്ചിരുന്നു. അതുകൊണ്ട് ചാകര കിട്ടുമെന്നും തൊഴിലാളികൾ കരുതുന്നു.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിനു സമീപത്തേക്ക് എത്തിക്കും. പാലത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റി രാത്രി 12-നുശേഷം ബോട്ടുകൾ കടലിലേക്ക് പുറപ്പെടും. മത്സ്യത്തൊഴിലാളികളിൽ പകുതിയിലധികവും ഇതരസംസ്ഥാന തൊഴിലാളികളാണ്.
"
https://www.facebook.com/Malayalivartha
























