തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കടവൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാൽക്കുളങ്ങര സ്വദേശിയാണ് രാജു.
ഇന്നലെ രാത്രിയാണ് മദ്യലഹരിയിൽ കൊല നടന്നത്. ഇവർ തമ്മിൽ മദ്യലഹരിയിൽ ആദ്യം തർക്കമുണ്ടാകുകയും പിന്നീട് തർക്കം സംഘർഷത്തിന് വഴിമാറുകയുമായിരുന്നു. സംഭവത്തിൽ രണ്ടാം പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒന്നാം പ്രതി ശ്യാം കുമാർ ഒളിവിൽ പോയി.
"
https://www.facebook.com/Malayalivartha
























