മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചനകളുള്ളത്. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് ഇന്നലെ രാത്രി 11.30ഓടെ തകർന്നത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങൾ കേട്ടതായി താമസക്കാർ പറഞ്ഞു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ . നിരവധി കുടുംബങ്ങൾ കെട്ടിടത്തിൽ നിന്ന് നേരത്തെ താമസം മാറിയിരുനനു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടക്കുമ്പോഴാണ് തകർന്നുവീണത്.
"
https://www.facebook.com/Malayalivartha
























