മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം മറിഞ്ഞ് അപകടം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്.തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.എസ് ഐ അടക്കം മൂന്നു പോലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.
https://www.facebook.com/Malayalivartha























