മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...

മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വയോജനസംരക്ഷണത്തിന് ബഡ്ജറ്റിൽ പ്രത്യേക പദ്ധതികളുണ്ടാകും.
ലോക വയോജന അതിക്രമവിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുതിർന്നവർക്കായി 'സിൽവർ ഇക്കോണമി' നടപ്പാക്കും. പ്രായമായവരെ എല്ലാ കാര്യങ്ങളിലും സജീവമാക്കുക, വരുമാനവും സാമൂഹിക-സാമ്പത്തിക മേഖലകളിൽ പങ്കാളിത്തവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
സാമൂഹ്യനീതി വകുപ്പിന്റെ സ്നേഹസന്ദേശം കാർഡ് പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായ ജഗദമ്മയ്ക്ക് മുഖ്യമന്ത്രി കൈമാറുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























