ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍.... ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന...

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല.
മേയ് അഞ്ച് മുതല്‍ പ്ലസ് ടു, 10 മുതല്‍ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ആരംഭിക്കാനുള്ള തീരുമാനം കൊവിഡ് വ്യാപിച്ചതോടെ മാറ്റി. ജൂണ്‍ പകുതിയോടെ ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്.
ഈ സമയത്തിനുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുക പ്രയാസമാവും. കൊവിഡ് കുറയാതെ ക്യാമ്പുകള്‍ ആരംഭിക്കരുതെന്ന അഭിപ്രായമാണ് അദ്ധ്യാപകര്‍ക്ക്. ഉത്തരക്കടലാസുകള്‍ അദ്ധ്യാപകരുടെ വീടുകളിലെത്തിച്ച് മൂല്യനിര്‍ണയം നടത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ചില അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
വീടുകളിലെ മൂല്യനിര്‍ണയം ആരോപണങ്ങള്‍ക്ക് വഴിവച്ചേക്കുമെന്ന കാരണത്താല്‍ ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്. പരീക്ഷാഫലം വൈകുന്നത് തുടര്‍പഠനത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
https://www.facebook.com/Malayalivartha























