കനത്ത മഴയെ തുടര്‍ന്ന് ശംഖുംമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു.... പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു,കടുത്ത ആശങ്കയില്‍ പ്രദേശവാസികള്‍

കനത്ത മഴയെ തുടര്‍ന്ന് ശംഖുംമുഖം റോഡ് പൂര്‍ണമായും തകര്‍ന്നു. പൈപ്പ് ലൈന്‍ മുഴുവന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശുദ്ധജല വിതരണം തടസപ്പെട്ടു. കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍.
നിലവില്‍ പ്രദേശത്ത് ശക്തമായ തിരമാലകളുള്ളതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ ഇതുമൂലം വലിയതുറ - ശംഖുംമുഖം റോഡ്, കോശി റോഡ് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം നിലച്ചു.
കുടിവെള്ളമെത്തിക്കാന്‍ ബദല്‍ മര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നതായും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
അതേസമയം ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പുലിമുട്ടുകള്‍ തകര്‍ന്നു. 800 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പുലിമുട്ടിന്റെ 175 മീറ്ററോളം ഭാഗം കടലെടുത്തു.
കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു.
" fr
https://www.facebook.com/Malayalivartha























