Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് വന്നു മരിച്ചവര്‍ക്ക് നിബന്ധനകള്‍ പാലിച്ച്‌ അന്തിമോചാരങ്ങള്‍ അർപ്പിക്കാം: മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവയ്ക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്; ഒരു മീറ്റര്‍ അകലെ നിന്ന് മാസ്‌ക് ധരിച്ച്‌ ആചാരങ്ങള്‍ നടത്താം

18 MAY 2021 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു, തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കന്നട സംഘടനകൾ

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

പാലക്കാട് കനത്ത മഴ... ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ

അതി ശക്തമായ മഴ... റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...

കോവിഡ് സ്ഥിതീകരിച്ച് മരണപ്പെട്ടവർക്ക് നിബന്ധനകള്‍ പാലിച്ച്‌ അന്തിമോചാരങ്ങള്‍ അര്‍പ്പിക്കാവുന്നതാണ്. ആചാരങ്ങള്‍ ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍ മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവയ്ക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്.

കൊവിഡ് രോഗം പകരുന്നത് രോഗി ചുമയ്ക്കുമ്പോഴോ തുമ്മുമ്ബോഴോ പുറത്തുവരുന്ന സ്രവങ്ങളിലെ വൈറസിലൂടെയോ മറ്റു പ്രതലങ്ങളില്‍ പറ്റിയിരിക്കുന്ന സ്രവങ്ങളിലെ വൈറസ് സ്പര്‍ശിക്കുന്നതിലൂടെ മറ്റുള്ളവരിലെത്തുമ്ബോഴുമാണ്. കൊവിഡ് രോഗം ബധിച്ച്‌ മരിച്ച വ്യക്തിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത വളരെകുറവാണ്.

രോഗി മരണപെടുമ്പോൾ തന്നെ സ്രവങ്ങള്‍ തുമ്മല്‍, ചുമ എന്നിവയിലൂടെ പുറത്തു വരുന്ന സാധ്യത ഇല്ലാതെയാകുന്നു. ശരീരത്തിലെ സ്രവങ്ങള്‍ പുറത്തു വരാനിടയുള്ള ദ്വാരങ്ങള്‍ പഞ്ഞിവച്ചും കുത്തിവയ്പിനും മറ്റുമുള്ള ദ്വാരങ്ങളും അടച്ച്‌ ശവശരീരത്തില്‍ നിന്നും സ്രവം പുറത്തുവരാനുള്ള സാധ്യത ഇല്ലാതെയാക്കുന്നു.

തുടര്‍ന്ന് മൃതദേഹം ബ്ലീച്ചിംങ്ങ് ലായനിയില്‍ കഴുകി അണുവിമുക്തമാക്കിയശേഷം രണ്ട് പാളി പ്ലാസ്റ്റിക്ക് ഷീറ്റില്‍ പൊതിഞ്ഞ് ചോര്‍ച്ച പ്രതിരോധിക്കുന്ന പ്ലാസ്റ്റിക് കവറില്‍ അടച്ചനിലയിലാണ് ആശുപത്രിയില്‍ നിന്നും നൽകുന്നത്. കവറിനു പുറത്തും ബ്ലീച്ചിംഗ് ലായനി സ്‌പ്രേ ചെയ്യുന്നു. അത്രയും സുരക്ഷിതമായി മൃതദേഹം അണുവിമുക്തമാക്കിയിരിക്കും.

 

മൃതദേഹം 1 മീറ്റര്‍ അകലെ നിന്ന് മാസ്‌ക് ധരിച്ച്‌ സുരക്ഷയുറപ്പാക്കി കാണുന്നതിനും ആവശ്യ ആചാരങ്ങള്‍ നടത്തുന്നതിനും അപകടമില്ല. മരണാനന്തര ചടങ്ങില്‍ ഏറ്റവും കുറച്ച്‌ ആളുകള്‍ മാത്രം പങ്കെടുക്കുക. രോഗിയുടെ വീട്ടിലെ അംഗങ്ങളും ഒരു പക്ഷേ രോഗ വാഹകരാകാം,

മൃതദേഹം കത്തിക്കുന്നതിനും 10 അടി ആഴത്തില്‍ കുഴിച്ചിടുന്നതിനും തടസ്സമില്ല. ശവസംസ്‌കാരം നിര്‍ദ്ദേശമനുസരിച്ച്‌ നടത്തുന്നതിലൂടെ രോഗ ബാധ ആര്‍ക്കും ഉണ്ടാകില്ല. മൃതദേഹം കത്തിക്കുമ്പോൾ പുകയിലൂടെയോ കുഴിച്ചിടുമ്പോള്‍ മണ്ണിലൂടെ ജലത്തില്‍ കലര്‍ന്നോ രോഗപ്പകര്‍ച്ച ഉണ്ടാകില്ല. എന്നാല്‍ മൃതദേഹത്തെ സ്പര്‍ശിക്കുകയോ, ഉമ്മവയ്ക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുതെന്നുള്ള നിബന്ധനകൾ പാലിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (50 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (52 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (53 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends