സിപിഎമ്മിനെ അങ്ങനെ എഴുതി തള്ളേണ്ടന്ന് കൊടിയേരി ബാലകൃഷ്ണന്‍

അധികാരം ദുര്‍വിനിയോഗം ചെയ്തും പണം ഒഴുക്കിയും യു.ഡി.എഫ് നേടിയ വിജയമാണ് അരുവിക്കരയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള അടിയൊഴുക്കുകളുണ്ടായി. ജാതീയമായ വികാരമുണ്ടായി. ഇതു അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് എഴുതിത്തള്ളേണ്ട പാര്‍ട്ടിയല്ല സി.പി.എം. തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി വിശദമായി പഠിക്കും. യു.ഡി.എഫ് ഭരണത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നതിന്റെ തെളിവാണ് ബി.ജെ.പിയുടെ വോട്ടില്‍ വന്ന വര്‍ദ്ധനവ്. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























