Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്

05 JULY 2026 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി തന്നെ ഭരിക്കും; ആഞ്ഞടിച്ച് ആർ സുരേഷ്

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ എംഎ ബേബിയുടെ അനുഗ്രഹാശിസ്സുകളോടെ നേതാക്കളുടെ പുതുചേരി. പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെയും നിലപാടുകളെ പാര്‍ട്ടിക്കകത്ത് തുറന്നെതിര്‍ത്താണ് പുതുവിഭാഗം ശക്തിപ്പെടുന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയനെ നിയമസഭയ്ക്ക് അകത്ത് തിരുത്തും രീതിയിലുള്ള പരസ്യ നിലപാട് വരെ ഇതിന്റെ ഭാഗമായി വ്യാഖ്യാനിക്കുന്നവരും കുറവല്ല.

കീഴ്ഘടകങ്ങളെ മറികടന്നുള്ള തളിപ്പറമ്പിലെ എം വി ഗോവിന്ദന്റെ ഭാര്യയായ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചുവെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീഴ്ചയേറ്റുപറഞ്ഞത് സംസ്ഥാന നേതൃത്വം ശരിവച്ചു. ഇത്രയും വിശദീകരിച്ചാണ് എം എ ബേബി എംവി ഗോവിന്ദനെതിരായ ഉള്‍പ്പാര്‍ട്ടി വിമര്‍ശനത്തിന് അടിവരയിട്ടത്. മലപ്പുറത്ത് ഇ എംഎസിന്റെ ലോകം ദേശീയ സെമിനാറില്‍ സിപിഎം ജനറല്‍ സെക്രട്ടി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ എംവി ഗോവിന്ദനും പിണറായി വിജയനും ഒരേ സ്വരത്തില്‍ തള്ളിപ്പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല, പാര്‍ട്ടിയുടെ സംഘടനാപരമായ ദൌര്‍ബല്യമാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. വ്യക്തിപരമായ വീഴ്ചയുണ്ടായെന്ന പരാമര്‍ശമുണ്ടായിട്ടില്ലെന്ന് പിണറായി വിജയനും പറയുന്നു.



എംവി ഗോവിന്ദനും പിണറായി വിജയനും തിരുത്തണം, നേൃതമാറ്റം വേണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടേക്കില്ലെന്ന തിരിച്ചറിവില്‍ കൂടിയാണ് സിപിഎമ്മില്‍ പുതുചേരി ശക്തിപ്പെടുന്നത്. പി രാജീവും എം സ്വരാജും കെഎന്‍ ബാലഗോപാലും അടക്കമുള്ള നേതാക്കള്‍ മുന്‍നിരയില്‍. ഇപി ജയരാജനും പികെ ശ്രീമതിയും പി ജയരാജനും അടക്കം വലിയൊരു നിര തന്നെ പിന്നണിയിലുണ്ട്. പ്ലീനം വിളിക്കണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിലേക്ക് ഒതുക്കിയത് പോലും അധികാരമാറ്റ ആവശ്യം മുന്നില്‍ കണ്ടെന്നാണ് വിവരം.

അതേസമയം, പാര്‍ട്ടിക്ക് അകത്തും പുറത്തും എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കുമെന്നും ഇനിയൊരു ആനുകൂല്യം പിണറായിക്ക് പോലും കിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന കഴിഞ്ഞ ദിവസം സഭയ്ക്കകത്തും ഉണ്ടായി. സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ കെഎന്‍ ബാലഗോപാല്‍ വിമര്‍ശിക്കുമ്പോള്‍ പിണറായി എതിര്‍ സ്വരമുയര്‍ത്തുന്നതും ഉടന്‍ അവിടെ വെച്ച് തന്നെ 'ഇങ്ങനെ ഭരണ പക്ഷം പറയുന്നത് കേട്ടുകൊണ്ട് നില്‍ക്കേണ്ടതില്ലെന്ന് അതേ സ്വരത്തില്‍ ബാലഗോപാല്‍ പിണറായിക്ക് മറുപടി നല്‍കുന്നതിനും സഭ സാക്ഷിയായി. തെരഞ്ഞെടുപ്പ് അവലോകനത്തിന് ഇടത് മുന്നണി ചേരാത്തിത് പോലും കാരണം സിപിഎമ്മിലെ ഈ ചേരിതിരിവാണെന്ന് ഘടകക്ഷികളിലും മുറുമുറുപ്പുണ്ട്.
റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ഓഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി. നേതൃമാറ്റ ആവശ്യം നടന്നാലും ഇല്ലെങ്കിലും പുതുചേരി ഉയര്‍ത്തിയ കലാപക്കൊടി വരുന്ന സംസ്ഥാന സമ്മേളനത്തില്‍ അധികാരമാറ്റത്തില്‍ നിര്‍ണ്ണായകമാകുമെന്ന് ഉറപ്പാണ്.



പിണറായിയും ഗോവിന്ദനും മാറി നില്‍ക്കണമെന്ന വലിയ അഭിപ്രായമാണ് പാര്‍ട്ടിക്കാരില്‍ ഉള്ളത്. പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാന്‍ ഒരു പുതിയ മുഖം വേണം. 75 വയസ്സ് പിന്നിട്ടവര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന പാര്‍ട്ടി നയം പിണറായിയുടെ കാര്യത്തില്‍ മാത്രം പൊളിച്ചെഴുതി. കാരണം പിബിയെന്നാല്‍ പിണറായി ആണല്ലോ. എതിര്‍ക്കാനോ വിമര്‍ശിക്കാനോ മറ്റാരുമില്ല. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ മാത്രം പാര്‍ട്ടിയെയും ഭരണത്തെയും നയിക്കുന്നു എന്ന ആക്ഷേപം പരിഹരിക്കാന്‍, തെക്കന്‍ കേരളത്തില്‍ നിന്നുള്ള, ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് പിബിയില്‍ ഉയര്‍ന്ന ആവശ്യം. കണ്ണൂര്‍ ലോബിയുടെ ആധിപത്യം അവസാനിപ്പിച്ച് സി.പി.എമ്മിനെ കേരളത്തിലുടനീളം സജീവമാക്കാന്‍ ബാലഗോപാലിന്റെ സാന്നിധ്യം സഹായിക്കുമെന്ന് നേതാക്കള്‍ വാദിച്ചിരുന്നു.

സൗമ്യമായ പെരുമാറ്റവും എന്നാല്‍ വിഷയങ്ങളില്‍ കണിശമായ നിലപാടുമുള്ള ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭയില്‍ തിളങ്ങാന്‍ പ്രാപ്തനാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കിയത്. വി.ഡി. സതീശനെപ്പോലെ പാര്‍ലമെന്ററി കാര്യങ്ങളില്‍ പ്രാവീണ്യമുള്ള ഒരു പ്രതിപക്ഷ നേതാവിനെ നേരിടാന്‍ ബാലഗോപാലിനെപ്പോലെയുള്ള ഒരു മികച്ച വാഗ്മി അനിവാര്യമാണെന്ന് പാര്‍ട്ടി കൂട്ടായെടുത്ത തീരുമാനം. പാര്‍ട്ടിയെ അടിമുടി അഴിച്ചുപണിയാന്‍ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടുകയാണ്. ജനങ്ങളില്‍ നിന്ന് അകന്നുപോയ ഭരണശൈലിയും അഹങ്കാരവുമാണ് പരാജയത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലില്‍ കേന്ദ്ര കമ്മിറ്റി എത്തിയിരുന്നു.

പിണറായി വിജയന്‍ എന്ന വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയത്തില്‍ നിന്ന് മാറി, പാര്‍ട്ടി സംവിധാനത്തിന് പ്രാധാന്യം നല്‍കുന്ന പഴയ രീതിയിലേക്ക് മടങ്ങാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.ഐ ഉള്‍പ്പെടെയുള്ള മുന്നണി പങ്കാളികള്‍ക്ക് കൂടി സ്വീകാര്യനായ ഒരാളെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞാന്‍ തന്നെ ക്യാപ്ടനെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് കസേര പിണറായി ചൂണ്ടി. ഇതിന്റെ കലിപ്പില്‍ നേതാക്കള്‍ പിണറായിയെ കൂട്ടമായ് ആക്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (1 hour ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends