സ്‌കൂള്‍ ബസിനു സമീപം വന്‍മരം കടപുഴകിവീണു; കോതമംഗലം ദുരന്തം കൊയിലാണ്ടിയില്‍ വഴിമാറിയതു തലനാരിഴയ്ക്ക്

ആളുകളുടെ ജീവന് ഭീഷണിയുയര്‍ത്തി വീണ്ടും കൊലയാളി മരങ്ങള്‍. കോതമംഗലം ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ, നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്ന സ്‌കൂള്‍ ബസിനു സമീപം ദേശീയപാതയോരത്തെ മരം കടപുഴകിവീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സ്‌കൂള്‍ ബസിന്റെ െ്രെഡവര്‍ വാഹനം പിന്നോട്ടെടുത്തതിനാലാണു വന്‍ദുരന്തം ഒഴിവായത്. ബസില്‍ 15 വിദ്യാര്‍ഥികളുണ്ടായിരുന്നു.
മരം കടപുഴകി വൈദ്യുതി ലൈനിലേക്കു മറിഞ്ഞപ്പോള്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ന്നുവീണതു സ്‌കൂള്‍ ബസിനു സമീപത്താണ്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മരത്തിനടിയില്‍പെട്ട് പൂര്‍ണമായി തകര്‍ന്നു. രണ്ട് ഓട്ടോറിക്ഷകള്‍ക്കും എഴു കടകള്‍ക്കും കേടുപാടു സംഭവിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊയിലാണ്ടി കൊല്ലം ടൗണിന്റെ കിഴക്കുഭാഗത്തെ വന്‍മരമാണു റോഡില്‍ പതിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി ബസ് കാത്തുനില്‍ക്കുന്നത് ഈ മരത്തിന്റെ ചുവട്ടിലാണ്. ഓട്ടോ സ്റ്റാന്‍ഡും ഇവിടെത്തന്നെ. മഴ നനയാതെ കടവരാന്തയില്‍ കയറി നിന്നില്ലായിരുന്നെങ്കില്‍ ഓട്ടോെ്രെഡവര്‍മാരുടെ ജീവനും അപകടത്തിലായേനേ. സംഭവസമയം പ്രദേശത്തു വൈദ്യുതിയില്ലാതിരുന്നതും കൂടുതല്‍ അപകടമൊഴിവാക്കി. രാത്രി 7.30നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണൂരില്‍നിന്നു കോഴിക്കോട്ടേക്കു വന്ന വാഹനങ്ങള്‍ ഉള്ള്യേരി വഴി തിരിച്ചുവിട്ടു. വടകര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പയേ്ാളി വഴേിയാണു തിരിച്ചുവിട്ടത്.
മരത്തിന്റെ അടിഭാഗം ദ്രവിച്ചതു ചൂണ്ടിക്കാട്ടി പി.ഡബ്ലു.ഡി. ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























