മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചു; പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ

രണ്ടാം ഇടതു മുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചു. മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്.
പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പി.എം. മനോജും തുടര്‍ന്നേക്കും. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിനാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. പരമാവധി കുറച്ച് ആളുകളെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിര്‍ദേശം.
https://www.facebook.com/Malayalivartha
























