ശക്തമായ കാറ്റിലും മഴയിലുംപെട്ട് വീട് പൂര്‍ണമായും തകര്‍ന്നു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലുംപെട്ട് വീട് പൂര്‍ണമായും തകര്‍ന്നു. ചേര്‍ത്തല നഗരസഭ 21-ാം വാര്‍ഡ് വെളിയില്പറമ്ബില് ജോയി- വിജയശ്രീ ദമ്ബതികളുടെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി എട്ടോടെയുണ്ടായ അതിശക്തമായ കാറ്റിലാണ് വീടു തകര്‍ന്നുവീണത്. വീടിനകത്ത് വിജയശ്രീ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വലിയ ശബ്ദം കേട്ടതോടെ വീടിനു പുറത്തേയ്ക്ക് ഓടിയതു കൊണ്ട് വിജയശ്രീ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന ടിവി, ഫാന്‍, അലമാര, സ്റ്റൗ, മറ്റ് പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എല്ലാം നശിച്ചു. നിയുക്ത മന്ത്രി പി.പ്രസാദ് സംഭവസ്ഥലത്ത് എത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്കി.
https://www.facebook.com/Malayalivartha
























