ബിഗ്‌ബോസ് സീസൺ 3 ഷൂട്ടിങ് നിർത്തിവെച്ചു; തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് നടപടി... മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി, ആരോഗ്യവകുപ്പും പോലീസും സെറ്റിൽ പരിശോധന നടത്തി

ബിഗ്‌ബോസ് മലയാളം സീസൺ 3 ഷൂട്ടിങ് നിർത്തിവെച്ചു. തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ആരോഗ്യവകുപ്പും പോലീസും സെറ്റിൽ പരിശോധന നടത്തിയിരുന്നു. മത്സരാർത്ഥികളെ തമിഴ്നാട് ഇവിപി ഫിലിം സൈററിൽ നിന്ന് ഹോട്ടലിലേക്ക് മാറ്റി.സീസൺ 1 മാത്രമാണ്100 ദിവസം പൂർത്തിയാക്കിയത്. രണ്ടാം സീസൺ കൊവിഡിനെ തുടർന്ന് നിർത്തിവെയ്ക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് മത്സരാർത്ഥികളെ എല്ലാം പരിശോധിച്ചു. ബിഗ്‌ബോസ് സീസൺ 3 ഷോ ഉടനെ നിര്‍ത്തി വെക്കേണ്ടി വരും എന്ന ആശങ്കയിലായിരുന്നു ആരാധകരും സോഷ്യല്‍ മീഡിയയും.ഇപ്പോഴിത മൂന്നാം സീസണും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ 95 ദിനം പിന്നിട്ടിരിക്കുകയാണ് ഷോ. വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രം ശേഷിക്കവെയാണ് ബിഗ് ബോസ് ഷോ നിർത്തി വയ്ക്കുന്നത് തമിഴ് നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
മെയ് പത്ത് രാവിലെ നാല് മണി മുതല്‍ മെയ് 24 രാവിലെ നാല് മണി വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ നേരിടാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്നും നാളെയും പകല്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണില്‍ അന്തര്‍-ജില്ല യാത്രയും നിരോധിക്കും.
ചെന്നൈയിലാണ് ബിഗ് ബോസിന്റെ ചിത്രീകരണം നടക്കുന്നത്. നേരത്തെ തന്നെ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം നിര്‍ത്തി വെക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. പോയ വര്‍ഷം സമാനമായൊരു സാഹചര്യത്തിലാണ് ബിഗ് ബോസ് നിര്‍ത്തി വെക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha
























