വീടുകളിലിരുന്ന് ചടങ്ങു കാണാം... സത്യപ്രതിജ്ഞാ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയുക്ത മന്ത്രിമാരുടെ ബന്ധുക്കളൊഴികെ പുതിയ എം.എല്‍.എമാരുടെ ബന്ധുക്കളടക്കമുള്ളവര്‍ പങ്കെടുക്കേണ്ടെന്നും ഹൈക്കോടതി

വീടുകളിലിരുന്ന് ചടങ്ങു കാണാം. ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയുക്ത മന്ത്രിമാരുടെ ബന്ധുക്കളൊഴികെ പുതിയ എം.എല്‍.എമാരുടെ ബന്ധുക്കളടക്കമുള്ളവര്‍ പങ്കെടുക്കേണ്ടെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
എം.എല്‍.എമാരുടെ ബന്ധുക്കള്‍ക്ക് വീടുകളിലിരുന്ന് ചടങ്ങു കാണുന്നതുകൊണ്ട് അതിന്റെ മഹത്വം നഷ്ടമാകില്ല. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു നടത്താന്‍ ഇത് രാഷ്ട്രീയ പാര്‍ട്ടിയുടെ ചടങ്ങല്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബംഗാളിലും തമിഴ്‌നാട്ടിലും വളരെക്കുറച്ച് ആളുകളെ പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്. കൊവിഡ് നിയന്ത്രണത്തില്‍ മുന്നിലുള്ള കേരളം ഈ സാഹചര്യത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം.
കൊവിഡ് പ്രോട്ടോക്കോള്‍ വ്യക്തമാക്കി മേയ് ആറിനും 14 നും പുറപ്പെടുവിച്ച ഉത്തരവുകള്‍ ചടങ്ങു നടത്താന്‍ കര്‍ശനമായി പാലിക്കണം.
അതേസമയം കോവിഡ് പ്രതിരോധത്തിനുള്ള നടപടികളെല്ലാം സ്വീകരിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന വാദം അംഗീകരിച്ചാല്‍ 500 പേരെ പങ്കെടുപ്പിച്ച് വലിയ ഹാളുകളിലും മറ്റും വിവാഹവും നടത്താമല്ലോ എന്ന് ഹൈക്കോടതി.
വലിയ സ്റ്റേഡിയത്തില്‍ സാമൂഹിക അകലവും ആര്‍.ടി.പി.സി.ആര്‍. പരിശോധനയുമൊക്കെ നടത്തിയാണ് ചടങ്ങ് നടത്തുന്നതെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഈ വിലയിരുത്തല്‍. കുടുംബച്ചടങ്ങും മരണാനന്തരച്ചടങ്ങും പോലെയല്ല സര്‍ക്കാര്‍ ചടങ്ങ് എന്ന വാദം അംഗീകരിക്കാനാകില്ല.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ഭരണഘടനാ ചടങ്ങിന്റെ പേരില്‍ 500 പേരെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വിദഗ്ധരുമായി ആലോചിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് നടത്താന്‍ മേയ് 17-ന് ഉത്തരവിറക്കിയതെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവില്‍ അത് വ്യക്തമല്ല.
ഭരണഘടനാപരമായ ചടങ്ങാണെന്നും അതിനാല്‍ അന്തസ്സോടെ നടത്താന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. ഗവര്‍ണറും അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടവരും ആവശ്യമുള്ള ഉദ്യോഗസ്ഥരുമൊഴിച്ച് ആരെയും സത്യപ്രതിജ്ഞച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് കോടതിയുടെ അഭിപ്രായമെന്നും ഉത്തരവിലുണ്ട്.
സത്യപ്രതിജ്ഞച്ചടങ്ങ് വീട്ടിലിരുന്നാണ് കണ്ടതെന്നതിന്റെപേരില്‍ ചടങ്ങിന്റെ അന്തസ്സ് നഷ്ടമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചടങ്ങുകള്‍ പൊതുചടങ്ങായോ രാഷ്ട്രീയച്ചടങ്ങായോ മാറ്റാനാകില്ല. സത്യപ്രതിജ്ഞച്ചടങ്ങിനായി മാത്രം നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാകില്ലെന്നും ഉത്തരവിലുണ്ട്.
"
https://www.facebook.com/Malayalivartha
























