'സഗൗരവ' ത്തിൽ 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ...വീണ ജോർജടക്കം അഞ്ചുപേർ ദൈവനാമത്തിൽ ...

കേരളം നൽകിയ ചരിത്രവിജയത്തിൻ്റെ ബലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ ഇന്ന് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ കെ രാജൻ, എകെ ശശീന്ദ്രൻ, ജിആര്‍ അനിൽ, കെഎൻ ബാലഗോപാൽ, ആര്‍ ബിന്ദു, ചിഞ്ചുറാണി, എംവി ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻ കുട്ടി, വിഎൻ വാസവൻ എന്നിവർ സൗഗൗരവമാണ് പ്രതിജ്ഞ ചെയ്തത്.
കേരള കോൺഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിനാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ അംഗം. ജെഡിഎസിന്റെ മന്ത്രി കെ കൃഷ്ണൻകുട്ടിയും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി....
എൻസിപിയുടെ അംഗം എകെ ശശീന്ദ്രൻ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിന്റെ നാമത്തിൽ പ്രതിജ്ഞയെടുത്തു.
പിന്നീട് വന്ന ആന്റണി രാജുവും വി അബ്ദുറഹ്മാനും ദൈവത്തിന്റെ നാമത്തിലാണ് സത്യം ചെയ്തത്. അവസാനമെത്തിയ വീണ ജോർജ്ജ് ദൈവത്തിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു
https://www.facebook.com/Malayalivartha






















